പരീക്ഷാക്കാലമെത്തി... സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാംപാദവാർഷിക പരീക്ഷയ്ക്ക് ഇന്ന് തുടക്കം

പരീക്ഷാക്കാലമെത്തി. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാംപാദവാർഷിക പരീക്ഷയ്ക്ക് ഇന്ന് തുടക്കം. എൽപി വിഭാഗം പരീക്ഷകൾ വെള്ളിയാഴ്ചയാണ് ആരംഭിക്കുക.
20ന് പരീക്ഷ തീരും. 21ന് ഓണാഘോഷത്തോടെ സ്കൂൾ അടയ്‌ക്കുകയും ചെയ്യും. എന്നാൽ, ഹൈസ്‌കൂൾ വിഭാഗത്തിൽ എട്ടാംക്ലാസിലെ ഒരു പരീക്ഷ 21ന് നിശ്‌ചയിച്ചത് ഓണാഘോഷത്തെ പ്രതിസന്ധിയിലാക്കുന്നു.
പ്ലസ് ടു പരീക്ഷയുടെ ടൈംടേബിളിലും മാറ്റമുണ്ട്. 18ന് നടത്താനിരുന്ന ബയോളജി, 20ന് നടത്താനിരുന്ന അക്കൗണ്ടൻസി പരീക്ഷകൾ 14ന് രാവിലെ നടത്തും. ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും പരീക്ഷക്ക് ശേഷം 21ന് ഓണാവധി ആരംഭിക്കും.
"
https://www.facebook.com/Malayalivartha
























