ഫുട്ബോൾ താരവും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ കെ അസീം കോയമ്പത്തൂരില്‍ വാഹനാപകടത്തിൽ മരിച്ചു...

ഫുട്ബോൾ താരവും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ കെ അസീം കോയമ്പത്തൂരില്‍ വാഹനാപകടത്തിൽ മരിച്ചു. പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം സംഭവിച്ചത്. അസീം സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം വൈകുന്നേരം മൂന്നോടെ നാട്ടിലെത്തിക്കും.
എംഇഎസ് മമ്പാട് കോളേജിലൂടെ കലിക്കറ്റ് സർവകലാശാല ടീമിലും തുടർന്ന് മലപ്പുറം ജില്ലാ ടീമിലുമെത്തി. ഫുട്ബോൾ ഇതിഹാസം വി പി സത്യന്റെ ശിക്ഷണത്തിൽ ഇന്ത്യൻ ബാങ്ക് ടീമിൽ കളിച്ചു. ഒരു പതിറ്റാണ്ടിലേറെ കാലം ഇന്ത്യയിലെ പ്രമുഖ ടൂർണമെന്റുകളിൽ ഭാഗമായി.ഇലവൻസ്-സെവൻസ് മൈതാനങ്ങളിലെ പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം.
"
https://www.facebook.com/Malayalivartha

























