സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ബഹ്റൈനില്‍ കടുത്ത ശിക്ഷ വരുന്നു
രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ വരുന്നു. ഷൂറാ കൗണ്‍സിലിന് മുമ്പാകെയുളള നിര്‍ദിഷ്ട ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബില്‍ സൈബര്‍ ക്രൈമിന് മൂന്ന് ലക്ഷം ദിനാര്‍ പിഴ ശിക്ഷയാണ് വിഭാവനം ചെയ്യുന്നത്. ഷൂറാ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്നതോടെ സൈബര്‍ ക്രൈം സംബന്ധിച്ച് നിയമം കൊണ്ടുവരുന്ന അറബ് ലോകത്തെ ആദ്യ രാജ്യമായി ബഹ്റൈന്‍ മാറും. നെറ്റ് വര്‍ക്കില്‍ കയറി വിവരങ്ങള്‍ നശിപ്പിക്കുന്നവര്‍ക്കും കടുത്ത ശിക്ഷ ലഭിക്കും.
കുറ്റകൃത്യം ഗുരുതരമാണെങ്കില്‍ പിഴ മൂന്ന് ലക്ഷവും തടവ് ഏഴ് വര്‍ഷവും ആയി ഉയരും. സൈബര്‍ ക്രൈം ലോകവ്യാപകാമായി വര്‍ധിപ്പിച്ചുവരികയാണെന്ന് ഷൂറാ കൗണ്‍സിലിന്റെ ഫോറിന് അഫയേഴ്സ് ഡിഫന്‍സ് ആന്റ് നാഷനല്‍ സെക്യൂരിറ്റി കമ്മിറ്റി അറിയിച്ചു. സെട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ നല്കുന്ന വിവരമനുസരിച്ച് ലോകത്ത് ഓരോ സെക്കന്റിലും ഇന്റര്‍നെറ്റ് വഴി 17000 സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഭരണകൂടങ്ങള്‍ക്കും സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും ആശങ്കയുണ്ടാകുന്ന കാര്യമാണ്.
രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ക്കായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരും ശിക്ഷയുടെ പരിധിയില്‍ വരുമെന്ന് ചൂണ്ടികാണിക്കുന്നു. ഏതെങ്കിലും നെറ്റ്വര്‍ക്ക് തകര്‍ക്കുകയോ വിവരങ്ങള്‍ നശിപ്പികുകയോ ചെയ്യുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും.
https://www.facebook.com/Malayalivartha