Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...


ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത

പാര്‍ക്കുകളില്‍ നമസ്കാരത്തിന് സഞ്ചരിക്കുന്ന പള്ളി

11 JUNE 2014 01:59 AM IST
മലയാളി വാര്‍ത്ത.

 പാര്‍ക്കുകളില്‍ വ്യായാമത്തിനും വിശ്രമത്തിനും എത്തുന്നവര്‍ക്ക് നമസ്കരിക്കാനായി ഇതാ സഞ്ചരിക്കുന്ന മസ്ജിദ്. കൂടുതല്‍ സമയം പാര്‍ക്കുകളില്‍ സമയം ചെലവിടുന്നവര്‍ക്ക് നമസ്കാരം സമയത്ത് നിര്‍വഹിക്കാന്‍ വേണ്ടിയാണ് ഈദ് ചാരിറ്റിയുടെ ആഭിമുഖ്യത്തില്‍ സഞ്ചരിക്കുന്ന പള്ളി ഏര്‍പ്പെടുത്തിയത്.

മഗ്രിബ്, ഇശാ നമസ്കാര സമയങ്ങളിലാണ് പ്രധാനമായി വാഹനം പാര്‍ക്കിലത്തെുന്നത്. കൃത്യസമയത്ത് വാഹനത്തില്‍ നിന്ന് ബാങ്ക് മുഴങ്ങും. കഴിഞ്ഞ ആറ് മാസമായി റയ്യാന്‍ പാര്‍ക്കിലത്തെുന്ന വിശ്വാസികള്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നു. ഇരുന്നോറോളം പേര്‍ ഇപ്പോള്‍ സ്ഥിരമായി നമസ്കാര സമയത്ത് ഇവിടെ ഏത്താറുണ്ടെന്ന് വാഹനത്തിന്‍െറ ഡ്രൈവര്‍ കൂടിയായ ഈജിപ്ത് സ്വദേശി മുസ്തഫ പറഞ്ഞു. നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഒരു ഇമാമും താല്‍ക്കാലിക മസ്ജിദിനെ അനുഗമിക്കുന്നുണ്ട്.

ഒരേ സമയത്ത് പത്ത് പേര്‍ക്ക് അംഗശുദ്ധി വരുത്താന്‍ കഴിയുന്ന ജലവിതരണ സംവിധാനം വാഹനത്തിലുണ്ട്. ഹൈഡ്രോളിക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉയര്‍ത്താനും താഴ്ത്താനും കഴിയുന്ന മിനാരവും, വലിയ മൈക്കും ഇതിലുണ്ട്. ആയിരത്തോളം പേര്‍ക്ക് ഒരേ സമയം നമസ്കരിക്കാന്‍ ഉപയോഗിക്കാവുന്ന കാര്‍പെറ്റ് വാഹനത്തില്‍ സൂക്ഷിച്ചിരിക്കുന്നു. കൂടാതെ ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ജനറേറ്ററും വയര്‍ലെസ് സ്പീക്കര്‍ സിസ്റ്റവും വാഹനത്തിന്‍െറ ഇരുവശങ്ങളിലുമായി ഘടിപ്പിച്ചിരിക്കുന്നു. നമസ്കരിക്കുന്ന സ്ഥലത്തേക്ക് കൂടുതല്‍ പ്രകാശം ലഭ്യമാക്കാന്‍ മിനാരത്തിന് മുകളില്‍ നിന്ന് സ്പോട്ട് ലൈറ്റും ക്രമീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ നിര്‍മ്മിത വാഹനമായ ജി.എം.സി രൂപമാറ്റം വരുത്തിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ദോഹ കോര്‍ണിഷ് ഭാഗത്തും ഈ സംവിധാനം ഉടനെ ആരംഭിക്കും. വലിയ എല്‍.സി.ഡി സ്ക്രീന്‍ കൂടി ഉള്‍പ്പെടുത്തി പ്രഭാഷണം വീക്ഷിക്കാന്‍ കൂടി കഴിയുന്നതിന് സൗകര്യമുള്ള മറ്റൊരു വാഹനവും ദോഹയില്‍ എത്തിയിട്ടുണ്ട്. മൂന്നാമത്തെ വാഹനം സൗദിയിലെ റിയാദില്‍ നിര്‍മാണം പുരോഗമിക്കുകയാണ്. സഞ്ചരിക്കുന്ന പള്ളി കാരണം കൃത്യ സമയത്ത് നമസ്കരിക്കാന്‍ കഴിയുന്നുവെന്ന സന്തോഷം പാര്‍ക്കുകളിലത്തെുന്ന പലരും പങ്കുവെക്കുന്നു. രാവിലെയും വൈകുന്നേരങ്ങളിലും പാര്‍ക്കുകളില്‍ സവാരിക്കിറങ്ങുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ഈദ് ചാരിറ്റി ഈ സംവിധാനം ഏര്‍പ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാണ്മാനില്ല നിറഞ്ഞ സദസ്സിൽ അരങ്ങേറി...  (27 minutes ago)

റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...  (46 minutes ago)

എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...  (1 hour ago)

തത്സുകിയുടെ അടുത്ത പ്രവചനം എത്തി..! ഫലിച്ചാൽ ജപ്പാൻ ചാരം..! നീറി എരിഞ്ഞ്..! പൊട്ടിത്തെറിക്കുമോ ഫുജി?  (1 hour ago)

എന്നെ വിശ്വസിക്കല്ലേ മാളത്തിൽ നിന്ന് തത്സുകി പുറത്ത്..! മണിക്കൂറുകൾക്കിടയിൽ ജപ്പാനിൽ സംഭവിച്ചത്..!സ്ഫോടനം,ഭൂചലനം  (3 hours ago)

2 കൊലപാതകങ്ങൾ നടക്കാനിരുന്ന ഏഞ്ചലിന്റെ വീട്..! ബൈബിൾ കീറിയെറിഞ്ഞ് അലറി കിടപ്പ് മുറിയിലെ എല്ലാം ഒളിപ്പിച്ചു  (3 hours ago)

സ്വര്‍ണവില  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... തട്ടുകട നടത്തി തിരികെ ബൈക്കില്‍ പോകവേ അപകടം  (4 hours ago)

നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം  (4 hours ago)

വാഹനാപകടത്തില്‍ വയനാട് സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

ഉജ്വല തിരിച്ചുവരവുമായി മാഗ്‌നസ് കാള്‍സന്‍  (4 hours ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തില്‍ നിന്ന് കാണാന്‍ സുവര്‍ണാവസരമൊരുങ്ങുന്നു  (4 hours ago)

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്  (5 hours ago)

അര്‍ജന്റീനയില്‍ നിന്നാണ് മോദി ബ്രസീലില്‍ എത്തിയത്...  (5 hours ago)

കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ചു...  (5 hours ago)

Malayali Vartha Recommends