ഇറാഖിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കുവൈറ്റിലും ജാഗ്രത
ഇറാഖില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് കുവൈത്തിലും ജാഗ്രത പാലിക്കാന്‍ സേനയ്ക്ക് നിര്‍ദ്ദേശം നല്കി. ഇറാഖിലെ നൂരിമാലിയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ വിമതരുടെ പോരാട്ടം അയല്‍രാജ്യമായ കുവൈറ്റിലും വളരെ ആശങ്കയുളവാക്കിയിരിക്കുകയാണ്. ഇറാഖില്‍ നടക്കുന്ന ഏത് തരം സായുധ പോരാട്ടവും അയല്‍രാജ്യമായ കുവൈറ്റിനെ ബാധിക്കാറുള്ളതിനാല്‍ ഈ പ്രശ്നം വളരെ ഗൗരവമേറിയതാണ്. കുവൈറ്റ് സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിതമായ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും സൈന്യത്തോട് ജാഗ്രത പുലര്‍ത്താന്‍ പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശം നല്കി.
എന്നാല്‍ ഇറാഖുമായുള്ള അതിര്‍ത്തി കവാടങ്ങളിലും സുരക്ഷ കര്‍ശനമാക്കുന്നതിന് പ്രതിരോധ മന്ത്രാല.യങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കുവൈത്ത് അതിര്‍ത്തിയോട് ചേര്‍ന്ന ഇറാഖിലെ സഫാനില്‍ വന്‍ സ്ഫോടനം നടന്നതും അതിര്‍ത്തി കവാടങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ കര്ശനമാക്കുന്നിടയാക്കി. ഇറാഖിലെ വിമത സേന ഐ.എസ്. ഐ എല്‍ (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലാവന്റെ) എന്ന പേരില്‍ നടത്തുന്ന പോരാട്ടം കുവൈത്തിലേക്ക് കടക്കുന്ന സാഹചര്യം തടയുന്നതിനോടൊപ്പം ഇറാഖില്‍ സംഘര്‍ഷം രൂക്ഷമാകുന്നതോടെ അഭയാര്‍ത്ഥി പ്രവാഹം ഉണ്ടാകുന്നതിനുള്ള സാധ്യതയും മുന്‍കൂട്ടി കണക്കിലെടുത്താണ് സേനയ്ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
ഇറാഖ്, ഇറാന്, കുവൈത്ത് , സിറിയ , ജോര്‍ദ്ദാന്‍, ലബനന്, പാലസ്തീന് എന്നീ രാജ്യങ്ങളടങ്ങുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി വിശാല ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് വിമത സായുധ പോരാളികളുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha