മുഹമ്മദ് നബിയുടെ ശവകുടീരം നീക്കം ചെയ്യാന്‍ സൗദി സര്‍ക്കാര്‍ ആലോചിക്കുന്നു

മുഹമ്മദ് നബിയുടെ ശവകുടീരം നീക്കം ചെയ്യാന്‍ സൗദി സര്‍ക്കാര്‍ ആലോചിക്കുന്നതായി പ്രമുഖ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഉിപ്പോര്‍ട്ട് പുറത്തു വന്നതോടെ മധ്യേഷ്യയില്‍ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. മദീനയിലാണു പ്രവാചകന്റെ മൃതദേഹം അടക്കിയിരിക്കുന്നത്. കഅബ കഴിഞ്ഞാല്‍ മുസ്ലിംങ്ങള്‍ ഏറ്റവും കൂടുതല്‍ തീര്‍ഥാടനം നടത്തുന്ന സ്ഥലം കൂടിയാണിത്. മൃതദേഹം ഇവിടെ നിന്നു പുറത്തെടുത്ത ശേഷം അജ്ഞാത സ്ഥലത്തു സംസ്‌ക്കരിക്കാനാണു നീക്കം. ഈ സ്ഥലം വളരെ രഹസ്യമായി സൂക്ഷിക്കും. അതിനാല്‍ തന്നെ തീര്‍ഥാടകരെ പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇതു സംബന്ധിച്ച് സൗദി പണ്ഡിതന്‍ 16 പേജുള്ള ശുപാര്‍ശയാണു സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ അിറയിച്ചത്. ഇവിടം സന്ദര്‍ശിക്കുന്നതില്‍ ഭൂരിഭാഗവും ഷിയ മുസ്ലിംങ്ങളാണ്.
https://www.facebook.com/Malayalivartha