ഇറാഖില്‍ ഇറാനെ നിരീക്ഷിക്കുന്നതിന് സൈന്യത്തെ വിന്യസിക്കുമെന്ന് ട്രംപ്; ഇത് രാജ്യത്തിൻറെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് ഇറാഖ്

ഇറാഖിൽ ഇറാനെ നിരീക്ഷിക്കുന്നതിനായി സൈന്യത്തെ നിലനിർത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു അന്തർദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ , അമേരിക്കയുടെ ഈ നീക്കം രാജ്യത്തിൻറെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് ഇറാഖിന്റെ പ്രതികരണം.
ഇറാഖില്‍ മികച്ച സൗകര്യങ്ങളുള്ള സൈനിക ക്യാമ്പ് നിർമിക്കാൻ അമേരിക്ക ഏറെ പണം ചെലവഴിച്ചിട്ടുണ്ട് , ആരെങ്കിലും ആണവായുധം നിർമിക്കുന്നുവെങ്കിൽ അതിനുമുമ്പ് ഞങ്ങൾക്കത് അറിയേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.
സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയും സൈന്യത്തെ പിൻവലിക്കാൻ തങ്ങൾ ഒരുക്കമാണെന്ന് പറഞ്ഞ ട്രംപ് ഇറാഖില്‍ ഇറാനെ നിരീക്ഷിക്കാനായി അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യം ഉറപ്പാക്കുമെന്ന് അറിയിക്കുകയായിരുന്നു.
എന്നാല്‍ ഇറാഖില്‍ നിന്ന് ഇറാനെ നിരീക്ഷിക്കാന്‍ അമേരിക്ക ഇതുവരെ അനുവാദം ചോദിച്ചിട്ടില്ലെന്നും , ട്രംപിന്റെ പ്രസ്താവന രാജ്യത്തിന്റെ ദേശീയതയേയും പരമാധികാരത്തെയും വെല്ലുവിളിക്കുന്നതാണെന്നും ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹ് പ്രതികരിച്ചു.
അമേരിക്കൻ സൈന്യത്തിന്റെ സഹായം തേടുന്നത് ഭീകരർക്കെതിരായ പോരാട്ടത്തിന് മാത്രമാണെന്നും മറ്റു രാജ്യങ്ങളെ നിരീക്ഷിക്കാനല്ലെന്നുമാണ് ഇറാഖിന്റെ നിലപാട്.
കഴിഞ്ഞ ഡിസംബറിൽ ഇറാഖ് അധികൃതരെ അറിയിക്കാതെ ഐന്‍ അൽഅസദ് ക്യാമ്പിൽ ട്രംപ് അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. സിറിയയിൽനിന്ന് പിൻവലിക്കുന്ന സൈനികരെകൂടി ഇവിടേക്ക് വിന്യസിച്ച് ക്യാമ്പ് വിപുലമാക്കാനാണ് യു.എസ് പദ്ധതി എന്നാണ് സൂചന.
https://www.facebook.com/Malayalivartha

























