മോഹന്‍ലാല്‍ അഭിനയിച്ച മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ അമ്മ കണ്ടിട്ടില്ല; അമ്മ മുന്‍പ് പറഞ്ഞ വാക്കുകളാണ്

ഇന്നാണ് മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചത്. താരത്തിന്റെ കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അമ്മയുടെ അന്ത്യം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു അമ്മ. മലയാളികളുടെ സ്വന്തം ലാലേട്ടന്റെ എക്കാലത്തേയും മികച്ച മൂന്ന് സൂപ്പര്‍ഹിറ്റ് സിനിമകളെക്കുറിച്ച് സ്വന്തം അമ്മ മുന്‍പ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
മകന്‍ മലയാള സിനിമയിലെ സൂപ്പര്‍താരമായി വാഴുമ്പോഴും അദ്ദേഹത്തിന്റെ മൂന്ന് ചിത്രങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്ന് അമ്മ തന്നെയാണ് വെളിപ്പെടുത്തിയത്. 'കിരീടം, ചെങ്കോല്‍, താളവട്ടം എന്നീ ചിത്രങ്ങളാണ് ഇതുവരെ ശാന്തകുമാരി കാണാത്ത മോഹന്‍ലാല്‍ സിനിമകള്‍. 'കിരീടവും ചെങ്കോലും ഞാന്‍ കാണത്തില്ല. ഭയങ്കര കഷ്ടമാണ് അത്. അടിയൊക്കെയാണ്. എനിക്ക് കാണണ്ട. ചെങ്കോല്‍ ഞാന്‍ കണ്ടിട്ടേ ഇല്ല. കിരീടം ആദ്യം കുറച്ച് കണ്ടു. പിന്നെ എനിക്ക് കാണണ്ട, താളവട്ടവും ഞാന്‍ കണ്ടിട്ടില്ല. അതൊന്നും കാണുകയും ഇല്ല. കിലുക്കം പോലുള്ള സിനിമകള്‍ കാണാന്‍ ഇഷ്ടമാണ്'.
ചിത്രം അവസാന ഭാഗം ആയപ്പോള്‍ താന്‍ എഴുന്നേറ്റ് പോയിയെന്നും അമ്മ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടി കൊച്ചിയിലെത്തിയ ശേഷം മോഹന്‍ലാല്‍ ആദ്യം സന്ദര്‍ശിച്ചത് വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന അമ്മയെയായിരുന്നു. അമ്മയുടെ കഴിഞ്ഞ പിറന്നാള്‍ കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് മോഹന്‍ലാല്‍ ആഘോഷമാക്കിയിരുന്നു. മോഹന്‍ലാലിന്റെ അമ്മയുടെ മരണ വാര്‍ത്തയറിഞ്ഞ് മെഗാസ്റ്റാര്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ള നിരവധി താരങ്ങളാണ് എളമക്കരയിലെ വീട്ടിലെത്തിയത്.
https://www.facebook.com/Malayalivartha


























