ശബരിമല സ്വര്‍ണ്ണപ്പാളിക്കേസ്: സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ രമേശ് ചെന്നിത്തല

ശബരിമല സ്വര്‍ണ്ണപ്പാളിൊക്കേസില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്രയും ഗൗരവമായ കാര്യങ്ങള്‍ മന്ത്രി അറിയാതെ ശബരിമലയില്‍ സംഭവിക്കില്ലെന്നും, ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ അഴിമതി നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
'ശബരിമലയില്‍ നടന്ന സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് മന്ത്രിക്ക് അറിവില്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഭരണകൂടത്തിന്റെ സഹായമില്ലാതെ ഇത്രയും വലിയ ക്രമക്കേട് നടക്കില്ല. സംഭവത്തില്‍ അന്താരാഷ്ട്ര ബന്ധങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം അനിവാര്യമാണ്.
ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആദ്യം മുതലേ ആവശ്യപ്പെടുന്നത്. കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) പ്രവര്‍ത്തനത്തില്‍ നിലവില്‍ പരാതിയില്ലെങ്കിലും, കേസിലെ വമ്പന്‍ സ്രാവുകളെ പിടികൂടാന്‍ കേന്ദ്ര ഏജന്‍സി തന്നെ വരണം.
പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ഓരോന്നായി ശരിയാണെന്ന് തെളിയുകയാണ്. വിശ്വാസികളെ വഞ്ചിച്ചവര്‍ക്ക് അയ്യപ്പന്റെ കോപത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ല' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുടെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നതുവരെ ശക്തമായ പോരാട്ടവുമായി മുന്നോട്ടുപോകും.' രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha


























