എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...

പത്മകുമാർ അധ്യക്ഷനായ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ. വിജയകുമാർ എസ്ഐടി ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്നാണ് വിജയകുമാർ പറഞ്ഞിരുന്നത്. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തീർത്തും നിരപരാധിയാണ്.
സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നുമാണ് വിജയകുമാർ പറഞ്ഞത്. കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ വിജയകുമാർ പിൻവലിക്കുകയും ചെയ്തു. ശങ്കർദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം എത്താത്തതിൽ എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചിരുന്നു.
ഇതിനെ തുടർന്ന് അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെയാണ് ഇരുവരും മുൻകൂർ ജാമ്യത്തിന് നീക്കം നടത്തുകയും ചെയ്തതത്. പിന്നാലെയാണ് വിജയകുമാറിന്‍റെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























