ആശുപത്രിയിലെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം

തളിപ്പറമ്പില്‍ ആശുപത്രിയില്‍ കൗണ്‍സിലിങിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസ്. പയ്യാവൂര്‍ സ്വദേശി പ്രദീപ് കുമാറിനെതിരെയാണ് കേസെടുത്തത്. തളിപ്പറമ്പ് താലൂക്ക് ഗവ. ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനാണ് ഇയാള്‍. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.
ഈ മാസം 22നാണ് സംഭവം. ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടി മാതാവിനൊപ്പം ആശുപത്രിയില്‍ കൗണ്‍സിലിങ്ങിന് എത്തിയതായിരുന്നു. മാതാവ് കൗണ്‍സിലിങ് മുറിയില്‍ കയറിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. ശേഷം പെണ്‍കുട്ടി കൗണ്‍സിലിങ്ങിനിടെയാണ് ഈക്കാര്യം തുറന്നുപറയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha


























