55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

വിശാൽ വധക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട കോടതി വിധി ഞെട്ടിക്കുന്നതാണ്. പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് ഭീകരന്മാർ ശിക്ഷിക്കപ്പെടരുത് എന്ന തരത്തിലായിരുന്നോ കോടതിയുടെ നിലപാട് എന്ന് സംശയിച്ചവരുടെ ആശങ്ക അസ്ഥാനത്തല്ല എന്ന് തെളിയിച്ച വിധിയാണ് ഉണ്ടായത്. കോടതിയിൽ ഹാജരായ എസ്എഫ്ഐ, കെഎസ്‌യു നേതാക്കളും ഭീകരന്മാർക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്.
പ്രോസിക്യൂഷൻ ഹാജരാക്കിയ മുഴുവൻ സാക്ഷികളും പ്രതികളെയും ആയുധവും തിരിച്ചറിഞ്ഞിട്ടും പ്രതികളെ വെറുതെ വിടുകയാണ് ഉണ്ടായത്. വിശാലിനൊപ്പം പരുക്കേറ്റ വിദ്യാർത്ഥി ഉൾപ്പടെ 55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങൾ ഇത്രയും ഹാജരാക്കിയിട്ടും അതൊന്നും പരിഗണിക്കാത്ത കോടതിയുടെ ഉദ്യേശ ശുദ്ധിയിൽ സംശയം തോന്നുക സ്വാഭാവികമാണ്. വിലപിടിച്ച തെളിവുകൾ മുൻവിധിയോടെയാണോ കോടതി വിശകലനം ചെയ്തതെന്ന സംശയവും ഉയരുന്നുണ്ട്.
കേരളത്തിൽ സമാധാനവും ശാന്തിയും നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും നിരാശയാണ് വിധിയിലൂടെ ഉണ്ടായത്. ക്യാമ്പസിനുള്ളിൽ ഭീകരവാദികൾ കടന്നു കയറുമ്പോൾ അതിനെതിരായ നിലപാട് കോടതി അടക്കം എല്ലാവരും സ്വീകരിക്കേണ്ടതാണ്. എന്തായാലും അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയ സ്ഥിതിക്ക് വിശാലിന് നീതി കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. പോരാട്ടം തുടരും.
https://www.facebook.com/Malayalivartha





















