24 മണിക്കൂർ സമയം,റിപ്പോർട്ട് മേയറിന്റെ ചേമ്പറിൽ എത്തണം AKG-യിൽ ഓടി കയറി ആര്യ..! ലേഖജിയുടെ ഫയലുകൾ കക്കൂസിൽ

ഓഫീസിനെ ചൊല്ലി വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്തും ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയും തമ്മിലുണ്ടായ തര്‍ക്കം ആയുധമാക്കി സിപിഎമ്മിനെ നേരിടാന്‍ ബിജെപിയുടെ നീക്കം. തിരുവനന്തപുരം കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വാടകക്ക് നല്‍കുന്നതില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന വാദം ഉയര്‍ത്തി വിഷയം സിപിഎമ്മിനെതിരെ തിരിച്ചുവിടാനാണ് തിരുവനന്തപുരത്തെ പുതിയ കോര്‍പ്പറേഷന്‍ ഭരണസമതിയുടെ നീക്കം നടക്കുന്നത്. കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക നല്‍കിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്താനാണ് നീക്കം നടക്കുന്നത്.
കോര്‍പ്പറേഷനിലെ കെട്ടിടങ്ങള്‍ വാടകക്ക് നല്‍കിയതിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കും. മിക്ക കെട്ടിടങ്ങളും കടമുറികളും പല ആളുകള്‍ കൈമാറി ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍. സിപിഎമ്മിന്റെ ഭരണ സ്വാധീനത്തില്‍ നടന്ന ഇത്തരം ക്രമക്കേടുകളെ ശക്തമായി നേരിടാനാണ് നീക്കം നടക്കുന്നത്. ഉയര്‍ന്ന തുകക്കാണ് ഇത്തരം കൈമാറ്റം നടന്നിട്ടുള്ളതെന്നും യഥാര്‍ത്ഥ വാടക്കാരല്ല ഇവ ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ശാസ്തമംഗലത്തെ കൗണ്‍സിലറുടെ ഫയലും അലമാരയും കക്കൂസില്‍! അനുജനെ പോലെ വിളിച്ച് യാചിച്ചിട്ടും വിവാദമുണ്ടാക്കി
https://www.facebook.com/Malayalivartha


























