മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു; . പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു; അമ്മയ്ക്ക് കാണാനാകാത്ത 'ആ മൂന്ന് ചിത്രങ്ങൾ'; വേദനയായി ആ വാക്കുകൾ

മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു. 90 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. . കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്.. അമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്
മകൻ മലയാള സിനിമയുടെ എന്നല്ല ഇന്ത്യൻ സിനിമയുടെ തലപ്പത്ത് നിൽക്കുമ്പോഴും മകന്റെ മൂന്ന് സിനിമകൾ കാണാൻ ശാന്തകുമാരി അമ്മയ്‌ക്ക് കാണാനാകില്ല എന്ന് പറഞ്ഞിട്ടുണ്ട് . വർഷങ്ങൾക്ക് മുൻപൊരു അഭിമുഖത്തിൽ അവർ തന്നെ അത് തുറന്നു പറഞ്ഞിരുന്നു. കിരീടം, ചെങ്കോൽ, താളവട്ടം തുടങ്ങിയ മൂന്ന് ചിത്രങ്ങളായിരുന്നു അവ.
"കിരീടവും ചെങ്കോലും ഞാൻ കാണത്തില്ല. ഭയങ്കര കഷ്ടവ അത്. അടിയൊക്കെയാണ്. എനിക്ക് കാണണ്ട. ചെങ്കോൽ ഞാൻ കണ്ടിട്ടേ ഇല്ല. കിരീടം ആദ്യം കുറച്ച് കണ്ടു. പിന്നെ എനിക്ക് കാണണ്ട. താളവട്ടവും ഞാൻ കണ്ടിട്ടില്ല. അതൊന്നും കാണുകയും ഇല്ല. കിലുക്കം പോലുള്ള സിനിമകൾ കാണാൻ ഇഷ്ടമാണ്. ചിത്രം ലാസ്റ്റ് ഭാഗം ആയപ്പോൾ ഞാൻ എഴുന്നേറ്റ് പോയി", എന്നായിരുന്നു ശാന്ത കുമാരിയുടെ വാക്കുകൾ.
https://www.facebook.com/Malayalivartha


























