പുതുവത്സരാഘോഷം പരിഗണിച്ച് ബാറുകള്‍ നാളെ രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും

ബാറുടമകളുടെ ആവശ്യം അംഗീകരിച്ച് നാളെ ബാറുകള്‍ നാളെ രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും. ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്കും പ്രവര്‍ത്തിക്കാം. പുതുവത്സരാഘോഷം പരിഗണിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തന സമയം നീട്ടി നല്‍കിയത്. ഇളവ് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ബാറുടമകളുടെ ആവശ്യം അംഗീകരിച്ചാണ് ഇത്തരം ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് ആദ്യമായാണ് പുതുവത്സരാഘോഷങ്ങള്‍ക്കായി ബാറുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നത്. എന്നാല്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ടലെറ്റുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല. ഒന്‍പതു മണി വരെയാകും ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തിക്കുക.
https://www.facebook.com/Malayalivartha


























