മുന്‍ എംഎല്‍എ പി എം മാത്യു അന്തരിച്ചു

മുന്‍ എംഎല്‍എ പി എം മാത്യു അന്തരിച്ചു. 75 വയസായിരുന്നു അദ്ദേഹത്തിന്. കേരള കോണ്‍ഗ്രസ് നേതാവായ അദ്ദേഹം കടുത്തുരുത്തി എംഎല്‍എയായിരുന്നു. വൃക്ക രോഗത്തെത്തുടര്‍ന്ന് പാലായിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
1991 മുതല്‍ 1996വരെ കടുത്തുരുത്തി എംഎല്‍എയായിരുന്നു. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പ്രഥമ ചെയര്‍മാനാണ്. 1993 മുതല്‍ 97വരെ ചെയര്‍മാന്‍ സ്ഥാനത്ത് പ്രവര്‍ത്തിച്ചു. കെഎസ്‌യുവിന്റെ സംസ്ഥാന അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറച്ചുനാളുകളായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നില്ല. നാളെയാണ് സംസ്‌കാരം.
https://www.facebook.com/Malayalivartha


























