പ്രളയത്തിൽ വടക്കുകിഴക്കന്‍ ആസ്ത്രേലിയയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

വടക്കുകിഴക്കന്‍ ആസ്ത്രേലിയയിൽ ക്യൂന്‍സ് ഐലന്റിലുണ്ടായ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. ആയിരക്കണക്കിനാളുകളെയയാണ് വെള്ളപൊക്കം കൂടിവരുന്ന സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. നിലവിൽ വെള്ളം ഉയര്‍ന്ന് വരുന്നത് ഭീഷണി ഉയർത്തുകയാണ്. ഇതിനോടകം ആയിരത്തിലേറെ ആളുകളെ സുരക്ഷിത താവളങ്ങിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു കഴിഞ്ഞു.
പ്രദേശത്തെ റോസ് പുഴ ഡാമിലെ ജലനിരപ്പ് കൂടിയതോടെ മുഴുവന്‍ ഷട്ടറുകളും തുറന്നുവിടാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. ഇതോടെയാണ് വെള്ളപ്പൊക്കം ഉണ്ടായത് . സെക്കന്റില്‍ 1900 ക്യുബിക്ക് മീറ്റര്‍ ജലമാണ് ഡാമില്‍ നിന്ന് പുറത്തുവിടുന്നത്. അപകടകരമായ രീതിയിലാണ് റോസ് പുഴയിലൂടെ ഡാമില്‍ നിന്നുള്ള വെള്ളം കുത്തിയൊലിച്ചുപോകുന്നത് എന്നാണ് അധികൃതരുടെ പ്രതികരണം.
കഴിഞ്ഞ ഏഴ് ദിവസമായി റെക്കോര്‍ഡ് മഴയാണ് പ്രദേശത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്. 1.16 മീറ്റര്‍ മഴയാണ് കിട്ടുന്നതെന്നാണ് കണക്കുകള്‍. റോസ് പുഴയിലും പ്രദേശത്തും വെള്ളപ്പൊക്കമുണ്ടായ പശ്ചാത്തലത്തില്‍ മറ്റു പുഴകളിലും ജലനിരപ്പുയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























