സൊമാലിയയില്‍ കാര്‍ബോംബ് സ്‌ഫോടനത്തിൽ 11 പേര്‍ മരണമടഞ്ഞു; നിരവധിപേർക്ക് പരിക്ക്
സൊമാലിയയിൽ കാർബോംബ് സ്ഫോടനത്തിൽ 11 പേര് മരണപ്പെട്ടു. നിരവധിപേർക്ക്പരിക്ക്. സൊമാലിയന്‍ തലസ്ഥാനമായ മൊഗാധിഷുവിലാണ് സംഭവം.മൊഗാധിഷുവിന്റെ നഗരഹൃദയത്തിലുള്ള ഷോപ്പിങ് മാളിന്റെ സമീപത്താണ് ഉഗ്രമായ കാര്‍ബോംബ് സ്ഫോടനം ഉണ്ടായത്.
മാളിന്റെ പാര്‍കിങ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. പ്രാദേശിക സര്‍ക്കാര്‍ ഓഫീസിന്റെ അടുത്താണ് സ്ഫോടനം നടന്ന ഷോപിങ് മാള്‍ സ്ഥിതി ചെയ്യുന്നത്. സ്ഫോടനം നടന്ന ഉടന്‍ തന്നെ മാളിനുള്ളില്‍ ഉണ്ടായിരുന്നവരെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചു. തീവ്രവാദ സംഘമായ അല്‍ശബാബ് ആണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
അടുത്തിടെയായി രാജ്യത്ത് നടന്ന ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് അല്‍ ശബാബായിരുന്നു. സൊമാലിയന്‍ സര്‍ക്കാരിനെ അട്ടിമറിച്ച് സ്വന്തം സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് വേണ്ടിയാണ് അല്‍ ശബാബ് രാജ്യത്ത് ആക്രമണങ്ങള്‍ നടത്തുന്നത്. സൊമാലിയക്ക് പുറമെ കെനിയയിലും അല്‍ ശബാബ് ഭീകരാക്രമണങ്ങള്‍ നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha

























