വെനസ്വേലയില്‍ ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച ഹുവാന്‍ ഗ്വായിഡോയെ അംഗീകരിക്കുന്നതായുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമേരിക്ക

വെനസ്വേലയില്‍ ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച ഹുവാന്‍ ഗ്വായിഡോയെ അംഗീകരിക്കുന്നതായുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമേരിക്ക. യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളാണ് ഹുവാന്‍ ഗ്വായിഡോയെ അംഗീകരിക്കുന്നതായി അറിയിച്ചത്.
ഇടക്കാല പ്രസിഡന്റ് തെരഞ്ഞെടുപ്പു നടത്തണമെന്ന യൂറോപ്യന്‍ യൂണിയന്റെ ആവശ്യം വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ തള്ളിയതിനു പിന്നാലെയായിരുന്നു ഇത്. കഴിഞ്ഞ മാസം 23നാണ് ഗ്വായിഡോ വെനസ്വേലയുടെ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha

























