അധികാരം കൂടുതൽ നേടാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്;താലിബാനും അഫ്‌ഗാൻ പ്രതിപക്ഷവും തമ്മിൽ നടത്തുന്ന ചർച്ചയെ എതിർത്ത് അഫ്ഗാന്‍ സര്‍ക്കാര്‍

താലിബാനും അഫ്‌ഗാൻ പ്രതിപക്ഷവും തമ്മിൽ നടത്തുന്ന ചർച്ചയെ എതിർത്ത് അഫ്ഗാന്‍ സര്‍ക്കാര്‍.ഇന്ന് റഷ്യയില്‍ വെച്ചാണ് അഫ്ഗാന്‍ പ്രതിപക്ഷവും താലിബാനും തമ്മിലുള്ള കൂടിക്കാഴ്ച.
ഈ കൂടിക്കഴക്കിനെയാണ് അഫ്ഗാൻ സർക്കാർ എതിർക്കുന്നത്. അധികാരം കൂടുതൽ നേടാനുള്ള ശ്രമമാണ് പ്രതിപക്ഷം ഈ കൂടികാഴ്ചയിലൂടെ ലക്ഷ്യമിടുന്നതെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ കുറ്റപ്പെടുത്തി. അഫ്ഗാനും അമേരിക്കയും തമ്മില്‍ നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് അഫ്ഗാന്‍ പ്രതിപക്ഷം താലിബാനുമായി ചര്‍ച്ച നടത്തുന്നത്.
അഫ്ഗാന്‍ മുന്‍പ്രസിഡന്റ് ഹമീദ് കര്‍സായി ഉള്‍പ്പെടെ 37 പ്രതിപക്ഷ നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. മുമ്പ് അഫ്ഗാന്‍ ഭരിച്ചവര്‍ താലിബാനുമായി ചര്‍ച്ച നടത്തുന്നത് അപലപനീയമാണെന്ന് പ്രസിഡന്റ് അഷ്റഫ് ഗനിയുടെ മുഖ്യ ഉപദേഷ്ടാവ് പറഞ്ഞു.
ഖത്തറില്‍ വെച്ച് നടന്ന അമേരിക്ക - അഫ്ഗാന്‍ ചര്‍ച്ചയില്‍ അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണയായിരുന്നു. പ്രദേശത്ത്17 വര്‍ഷമായി നീണ്ടുനില്ക്കുന്ന യുദ്ധത്തിന് അവസാനം കുറിക്കുന്ന നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
https://www.facebook.com/Malayalivartha

























