ലോകത്തിലെ തന്നെ ഏറ്റവും വലിയ ചങ്ങാടത്തുരങ്കം നിര്‍മ്മിക്കാനൊരുങ്ങി നോര്‍വേ

ലോകത്തിലെ തന്നെ ഏറ്റവും ആഴമുളളതും നീളം കൂടിയതുമായ ചങ്ങാടത്തുരങ്കം നിര്‍മ്മിക്കാനൊരുങ്ങി നോര്‍വേ. നാലായിരം കോടി യു.എസ് ഡോളറാണ് പദ്ധതിക്കായി ചെലവ് കണക്കാക്കുന്നത്.
നോര്‍വേയുടെ തെക്കന്‍ നഗരമായ ക്രിസ്ത്യാന്‍സാന്‍ഡില്‍ നിന്നും വടക്കന്‍ നഗരമായ ട്രോന്‍ദേമിലേക്ക് 21 മണിക്കൂറാണ് യാത്രാദൈര്‍ഘ്യം. രാജ്യത്തെ തന്ത്രപ്രധാനമായ ഈ വഴിയിലെ യാത്രാദൈര്‍ഘ്യം പകുതിയാക്കി കുറക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കടലിന്റെ താഴേക്ക് മുന്നൂറ്റി തൊണ്ണൂറ്റി രണ്ട് ആഴത്തില്‍ 27 കിലോമീറ്റര്‍ നീളത്തിലാണ് ചങ്ങാടത്തുരങ്കം പണിയുന്നത്. യാത്ര പോകുന്ന വഴിയില്‍ നിരവധി നദികളും മലകളും ഉള്ളതാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തെ പ്രതികൂലമാക്കുന്നത്.
തീർത്തും വളരെയേറെ ശ്രമകരമായ ഈ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത് സര്‍ക്കാര്‍ വകുപ്പായ എന്‍.പി.ആര്‍.എ ആണ്. നോര്‍വേയുടെ ടണല്‍ പദ്ധതിയെ ചൈന, ദക്ഷിണ കൊറിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ സൂക്ഷ്മതയോടെയാണ് വീക്ഷിക്കുന്നത്. സമാനമായ തുരങ്ക പദ്ധതികള്‍ ഈ രാജ്യങ്ങളും പരീക്ഷിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha

























