അധിനിവേശത്തിലൂടെ കുവൈറ്റിനുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പരിഹാരമായി 300 മില്യന്‍ ഡോളര്‍ നൽകാനൊരുങ്ങി ഇറാഖ്

ഇറാഖ് അധിനിവേശത്തിൽ കുവൈത്തിലുണ്ടായ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരമായി 300 മില്യന്‍ ഡോളര്‍ നൽകാനൊരുങ്ങുന്നു. അധിനിവേശത്തിനു ശേഷം കുവൈറ്റിലെ വ്യക്തികള്‍, കമ്പനികൾ, സര്‍ക്കാര്‍ എന്നിവര്‍ക്കു കനത്ത രീതിയിൽ നാശ നഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഇതിനു പരിഹാരമായാണ് 300 മില്യന്‍ ഡോളര്‍ നൽകുമെന്ന് ഇറാഖ് അറിയിച്ചത്.
അതേസമയം ഇറാഖ് അധിനിവേശത്തിലൂടെ കുവൈറ്റിനുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പരിഹാരമായി 4.6 ബില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യുഎന്‍ കമ്മിറ്റി മുൻപ് ബാഗ്ദാദിനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇറാഖിന്റെ സുരക്ഷാ പ്രശ്‌നങ്ങളും ബജറ്റ് പ്രശ്‌നങ്ങളും മൂലം 2014 മുതല്‍ 2017 വരെ ഈ പണം കൈമാറാന്‍ സാധിച്ചിരുന്നില്ല . 2018ന്റെ തുടക്കത്തില്‍ ഇറാഖിന്റെ എണ്ണ വരുമാനത്തിലൂടെയാണ് നഷ്ടപരിഹാരം നല്‍കിത്തുടങ്ങിയത്. 2021 ആകുമ്പോഴേയ്ക്കും ഇത് 300 മില്യന്‍ ഡോളറാകും.
https://www.facebook.com/Malayalivartha

























