മുസ്ലിം വിരുദ്ധ നേതാവ് ഇസ്‌ലാം മതം സ്വീകരിച്ചു

മുസ്ലിം വിരുദ്ധ നേതാവ് ഇസ്‌ലാം മതം സ്വീകരിച്ചു. നെതർ ലാൻഡിൽ തീവ്രവലതുപക്ഷ പാര്‍ട്ടി നേതാവും പാര്‍ലമെന്റ് അംഗവുമായിരുന്ന ജൊറം വാന്‍ ക്ലവ്‌റെനാണ് ഇസ്‌ലാം മതം സ്വീകരിച്ചത്. ഫ്രീഡം പാർട്ടിലിരിക്കവെയാണ് അദ്ദേഹം ഇസ്‌ലാം വിരുദ്ധ പരാമർശങ്ങൾ നടത്തിയത്.
ഈയിടെ ഇസ്ലാമിനെക്കുറിച്ചുള്ള ഇസ്‌ലാമിനെ കുറിച്ചുള്ള പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. ഇസ്‌ലാമിനെക്കുറിച്ച് എഴുതാനായിരുന്നപ്പോളാണ് മതത്തെ കുറിച്ച് കൂടുതൽ മനസിലാക്കിയപ്പോഴാണ് തന്നെ മതം ആകര്‍ഷിച്ചതെന്ന് ജൊറം പറയുന്നു.2010-2014 കാലത്താണ് പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പാർട്ടി വിടുകയായിരുന്നു.
പി.വി.വി വിട്ട ശേഷം സ്വന്തമായി പാർട്ടി രൂപീകരിച്ച ഇദ്ദേഹം 2017ലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. എന്നാൽ , ഒരൊറ്റ സീറ്റും ലഭിക്കാത്തതിനെ തുടര്‍ന്ന് രാഷ്ട്രീയം തന്നെ ഉപേക്ഷിച്ചു. ഇസ്‌ലാം കളവാണെന്നും ഖുര്‍ആന്‍ വിഷമാണെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. എന്നാല്‍ ഇതെക്കുറിച്ച് പിന്നീട് ചോദിച്ചപ്പോള്‍ അത് പാര്‍ട്ടി നയം എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം ഫ്രീഡം പാര്‍ട്ടിയില്‍ നിന്ന് ഇസ്‌ലാം മതത്തിലേക്ക് വരുന്ന രണ്ടാമത്തെ രാഷ്ട്രീയക്കാരനാണ് ജൊറം. നേരത്തെ അര്‍ണോഡ് വാന്‍ ഡൂണ്‍ ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha

























