ശ്രീലങ്കൻ സ്ഫോടനം; നടി രാധിക ശരത്കുമാര്‍ രക്ഷപെട്ടത് തലനാഴികയ്ക്ക്

ശ്രീലങ്കയിലെ സ്ഫോടന പരമ്പരകളിൽ നിന്ന് നൊടിയിടയിൽ നിന്നാണ് രക്ഷപെട്ടതെന്ന് തെന്നിന്ത്യൻ നടി രാധിക ശരത്കുമാര്‍. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ മൂന്ന് പള്ളികളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്. . ശ്രീലങ്ക സന്ദര്‍ശനത്തിനെത്തിയ രാധിക താമസിച്ചിരുന്നത് സിനിമോണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ ആയിരുന്നു. രാധിക ഹോട്ടലില്‍ നിന്ന് ഇറങ്ങി അല്‍പ്പ സമയത്തിനുള്ളിലാണ് സ്ഫോടനം നടന്നത്. രാധിക തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. സ്ഫോടനത്തില്‍ അപലപിക്കുന്നെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
സ്ഫോടനത്തില്‍ മരണസംഖ്യ 160 ആയെന്നും പരിക്കേറ്റവരുടെ എണ്ണം നാനൂറിലേറെയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊളംബോ നഗരത്തിലെ പ്രധാന പഞ്ചനക്ഷത്ര ഹോട്ടലുകളായ ഷാഗ്രി ലാ കൊളംബോ, കിംഗ്സ്ബ്യുറി ഹോട്ടല്‍, സിനിമോണ്‍ ഗ്രാന്‍ഡ് കൊളംബോ എന്നീ സ്ഥലങ്ങളിലാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനം തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. ബോംബ് സ്ഫോടനത്തിന് പിന്നാലെ ദെയവാലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍കരുതലെന്ന നിലയില്‍ രാജ്യത്തെ സാമൂഹിക മാധ്യമങ്ങള്‍ സര്‍ക്കാര്‍ താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























