നിയന്ത്രണംവിട്ട ടിപ്പര്‍ ബൈക്കിലും കാറിലും ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വെഞ്ഞാറമൂട് നാഗരുകുഴിയില്‍ നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി ബൈക്കിലും കാറിലും ഇടിച്ച് രണ്ടുപേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ വെമ്പായം കൊപ്പം സ്വദേശി ആദിത്യന്‍(22), കാട്ടാക്കട സ്വദേശിനി ജൂലി ഇഗ്‌നേഷ്യസ് (22) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ കാര്‍ യാത്രക്കാരായ യാസിര്‍, റിഷിന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാഗരുകുഴി പിരപ്പന്‍കോട് റോഡില്‍ പാറകയറ്റി പിരപ്പന്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ കയറ്റം കയറുന്നതിനിടെ നിയന്ത്രണംവിട്ട് പിറകിലേക്ക് വരികയായിരുന്നു. തുടര്‍ന്നാണ് ബൈക്കിലും കാറിലും ഇടിച്ചത്.
അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് ഒരു യാത്രക്കാരനെ അപ്പോള്‍ത്തന്നെ ചില്ല് പൊട്ടിച്ച് പുറത്തെത്തിച്ചിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, കാറോടിച്ചിരുന്നയാളെ രണ്ടുമണിക്കൂറോളം നീണ്ട പരിശ്രമത്തിനുശേഷമാണ് പുറത്തെടുക്കാനായത്.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ആറ്റിങ്ങല്‍ ഡിവൈഎസ്പിയും വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും വെഞ്ഞാറമൂട് അഗ്‌നിരക്ഷാ യൂണിറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
https://www.facebook.com/Malayalivartha

























