ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി ഏഴ് പേര്‍ മരിച്ചു, നിരവധി പേരെ കാണാനില്ല

ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി ഏഴ് പേര്‍ മരിച്ചു. നിരവധി പേരെ കാണാനില്ല. പ്രാദേശിക സമയം രാത്രി ഒമ്പതോടെ ഡാന്യൂബ് നദിയിലാണ് സംഭവം. 32 സൗത്ത് കൊറിയന്‍ വിനോദസഞ്ചാരികളും രണ്ട് ഹംഗേറിയന്‍ ജീവനക്കാരുമായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ഏഴ് പേരെ ഉടന്‍ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കുവേണ്ടി വിവിധ രക്ഷാപ്രവര്‍ത്തന വിഭാഗങ്ങള്‍ ഒന്നിച്ച് തെരച്ചില്‍ ഊര്‍ജിതമാക്കി.
ഹംഗേറിയന്‍ പാര്‍ലമെന്റിന് സമീപം മറ്റൊരു വിനോദസഞ്ചാര ബോട്ടുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. കനത്ത മഴ കാരണം നദിയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഡബിള്‍ ഡക്കര്‍ ക്രൂയിസ് ബോട്ടാണ് മറിഞ്ഞത്. ശക്തമായ ഒഴുക്ക് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്.
https://www.facebook.com/Malayalivartha


























