ഇന്ന് ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. ദിവസത്തിന്റെ തുടക്കത്തിൽ രോഗാദി ദുരിതങ്ങളും ശാരീരിക ക്ലേശങ്ങളും അലട്ടിയേക്കാം.

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ഇന്ന് ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. ദിവസത്തിന്റെ തുടക്കത്തിൽ രോഗാദി ദുരിതങ്ങളും ശാരീരിക ക്ലേശങ്ങളും അലട്ടിയേക്കാം. വരവിനേക്കാൾ കൂടുതൽ ചെലവുകൾ നേരിടേണ്ടി വരും. എന്നാൽ മദ്ധ്യാഹ്നം മുതൽ സാഹചര്യങ്ങൾ മാറുകയും ധനക്ലേശം കുറയുകയും ചെയ്യും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): ദിവസത്തിന്റെ ആദ്യ പകുതിയിൽ മനഃസന്തോഷവും തൊഴിൽ വിജയവും ഉണ്ടാകും. മികച്ച രീതിയിൽ കാര്യങ്ങൾ മുന്നോട്ട് നീങ്ങുമെങ്കിലും മദ്ധ്യാഹ്നം മുതൽ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അലട്ടാൻ സാധ്യതയുണ്ട്. രോഗാദി ദുരിതങ്ങൾ വരാതെ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ട ദിനമാണിത്.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അനുകൂലമായ ഗുണാനുഭവങ്ങൾ ഉണ്ടാകും. കുടുംബത്തിൽ ഐശ്വര്യം വർദ്ധിക്കും. പുതിയ ആഭരണങ്ങളോ അലങ്കാര വസ്തുക്കളോ വാങ്ങാൻ സാധിക്കും. ദാമ്പത്യ ജീവിതത്തിൽ പൂർണ്ണമായ ഐക്യവും സമാധാനവും ഇന്ന് അനുഭവപ്പെടും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ദിവസത്തിന്റെ തുടക്കത്തിൽ മനഃസ്വസ്ഥത കുറയുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം. എന്നാൽ മദ്ധ്യാഹ്നം കഴിയുന്നതോടെ മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ തേടിയെത്തും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകൾക്ക് പരിഹാരമാവുകയും സ്ഥിതി മെച്ചപ്പെടുകയും ചെയ്യും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): മാനസികമായ ബുദ്ധിമുട്ടുകളും തൊഴിൽപരമായ ക്ലേശങ്ങളും ഇന്ന് നേരിടേണ്ടി വന്നേക്കാം. ജലദോഷം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ അലട്ടാൻ സാധ്യതയുണ്ട്. കുടുംബത്തിൽ അനാവശ്യ തർക്കങ്ങൾ മൂലം കലഹമുണ്ടാകാനും മനഃസ്വസ്ഥത കുറയാനും ഇടയുള്ളതിനാൽ സംസാരത്തിൽ നിയന്ത്രണം പാലിക്കണം.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): രാവിലെ ദാമ്പത്യ ഐക്യവും ഇഷ്ടഭക്ഷണ ലബ്ധിയും ധനലാഭവും ഉണ്ടാകും. എന്നാൽ മദ്ധ്യാഹ്നത്തിന് ശേഷം മനഃശാന്തി കുറയാൻ സാധ്യതയുണ്ട്. ആരോഗ്യപരമായ അസ്വസ്ഥതകൾ അലട്ടിയേക്കാം. പ്രധാനപ്പെട്ട ജോലികൾ ദിവസത്തിന്റെ ആദ്യ പകുതിയിൽ തന്നെ പൂർത്തിയാക്കുന്നത് നന്നായിരിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): സർക്കാരിലേക്ക് അപേക്ഷകൾ നൽകിയവർക്ക് അനുകൂലമായ ഫലങ്ങളും ആനുകൂല്യങ്ങളും ലഭിക്കാൻ യോഗമുണ്ട്. തൊഴിലിടങ്ങളിൽ മേലധികാരിയുടെ പ്രീതിയും അംഗീകാരവും ലഭിക്കും. കുടുംബത്തിൽ സന്തോഷം നൽകുന്ന മംഗളകരമായ കർമ്മങ്ങൾ നടക്കാൻ സാഹചര്യമൊരുങ്ങുന്ന ദിനമാണിത്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ഇന്ന് ഫലങ്ങൾ സമ്മിശ്രമായിരിക്കും. രാവിലെ രോഗാദി ദുരിതങ്ങളും സ്ത്രീകൾ മൂലം ചില ദോഷാനുഭവങ്ങളും ഉണ്ടായേക്കാം. എന്നാൽ മദ്ധ്യാഹ്നം മുതൽ കാര്യങ്ങൾ അനുകൂലമായി മാറും. തടസ്സങ്ങൾ നീങ്ങുകയും ആത്മവിശ്വാസം വർദ്ധിക്കുകയും ചെയ്യുന്ന മാറ്റങ്ങൾ പ്രതീക്ഷിക്കാം.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): അനാവശ്യമായ കൂട്ടുകെട്ടുകളിൽ നിന്നും ഇന്ന് വിട്ടുനിൽക്കണം, അല്ലാത്തപക്ഷം അപവാദങ്ങൾക്ക് കാരണമാകും. അവിഹിതമായ ബന്ധങ്ങൾ വഴി മാനഹാനിയും ധനനഷ്ടവും സംഭവിക്കാൻ ഇടയുണ്ട്. കുടുംബാംഗങ്ങളുമായി അകൽച്ചയുണ്ടാവാതെ ശ്രദ്ധിക്കണം. സ്വഭാവശുദ്ധിയിൽ പ്രത്യേക ജാഗ്രത വേണം.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ജീവിത പങ്കാളിയുമായോ കുടുംബത്തിലെ അടുത്ത വ്യക്തികളുമായോ വാക്കുതർക്കങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. ബാങ്ക് ലോണുകൾ സംബന്ധിച്ച് നിയമപരമായ നടപടികൾ നേരിടേണ്ടി വന്നേക്കാം. ശത്രുദോഷവും നിയമപരമായ കാര്യങ്ങളിൽ പരാജയവും ഇന്ന് അലട്ടിയേക്കാം.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): ദിവസത്തിന്റെ തുടക്കത്തിൽ മനഃപ്രയാസം നൽകുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണം. എന്നാൽ മദ്ധ്യാഹ്നം മുതൽ മനസ്സിന് സന്തോഷം ലഭിക്കാനും ശത്രുദോഷങ്ങൾ മാറാനും അനുകൂലമായ സമയമാണ്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. രാവിലെ ഏത് കാര്യത്തിലും അസാമാന്യമായ ധൈര്യവും പക്വതയും പ്രകടിപ്പിക്കാൻ സാധിക്കും. എന്നാൽ ഉച്ചയ്ക്ക് ശേഷം അകാരണമായി മനഃശാന്തി കുറയാൻ സാധ്യതയുള്ളതിനാൽ ശാന്തത പാലിക്കാൻ ശ്രമിക്കണം.
"https://www.facebook.com/Malayalivartha


























