സിറിയയില്‍ സര്‍ക്കാര്‍ സേന നടത്തിയ ശക്തമായ ബോംബാക്രമണത്തില്‍ 9 കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു

വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ സര്‍ക്കാര്‍ സേന നടത്തിയ ശക്തമായ ബോംബാക്രമണത്തില്‍ 9 കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു. ആലെപ്പോ പ്രവിശ്യയിലെ കഫര്‍ ഹലാബ് ഗ്രാമത്തിലെ തിരക്കേറിയ തെരുവില്‍ 9 പേര്‍ കൊല്ലപ്പെട്ടു. ഒരു ആശുപത്രിയിലും ബോംബ് പതിച്ച് കനത്ത നാശമുണ്ടായി. ജനത്തിരക്കേറിയ തെരുവുകളിലും ആശുപത്രികളിലും മറ്റും ബോംബ് പതിച്ചതില്‍ കടുത്ത ജനരോഷം ഉയരുന്നുണ്ട്.റഷ്യയുടെ പിന്തുണയുള്ള സര്‍ക്കാര്‍ സേന കഴിഞ്ഞ 2 ദിവസമായി ഭീകരര്‍ക്കെതിരെ കനത്ത ആക്രമണം തുടരുകയാണ്.
ഒലീവു തോട്ടങ്ങളും മറ്റു കൃഷിയിടങ്ങളും കത്തിയെരിയുന്നതിന്റെ ഉപഗ്രഹ ചിത്രം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 2 മാസത്തിനുള്ളില്‍ 229 പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ആയിരത്തോളം പേര്‍ക്കു പരുക്കേറ്റു. രണ്ടര ലക്ഷത്തിലേറെ പേര്‍ ഭവനരഹിതരായി. സര്‍ക്കാര്‍ സേനയുടെ തുടര്‍ച്ചയായ ആക്രമണവും ഭീകരരുടെ പ്രത്യാക്രമണവും വടക്കുപടിഞ്ഞാറന്‍ സിറിയയെ തകര്‍ത്തു തരിപ്പണമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























