പറന്നുയര്‍ന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനത്തിന് തീപിടിച്ചു, പൈലറ്റിന്റെ മനസാന്നിധ്യത്താല്‍ വിമാനം താഴെയിറക്കി

പറന്നുയര്‍ന്ന വിമാനത്തിന് തീപിടിച്ചു, പൈലറ്റിന്റെ മനസാന്നിധ്യത്താല്‍ വിമാനം താഴെയിറക്കി. ഹവായ്‌യില്‍ നിന്ന് പറന്നുയര്‍ന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് അപകടത്തില്‍ പെട്ടത്. കടലിന് മുകളില്‍ വെച്ച് ഇടത്തേ എന്‍ജിന് തീപിടിക്കുകയായിരുന്നു.
അപകടം തിരിച്ചിറിഞ്ഞ പൈലറ്റ് ഉടന്‍ തന്നെ തൊട്ടടുത്ത വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. 142 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സാങ്കേതിക പ്രശ്‌നമാണ് അപകടകാരണം എന്നാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് പറയുന്നത്. പൈലറ്റുമാരുടെ മനസാന്നിധ്യം മൂലമാണ് വിമാനം പെട്ടെന്ന് താഴെ ഇറക്കാന്‍ സാധിച്ചതെന്നും യുണൈറ്റഡ് എയര്‍ലൈന്‍സ് പറയുന്നു.
https://www.facebook.com/Malayalivartha


























