കാബൂളിൽ സൈനിക പരിശീലന കേന്ദ്രത്തിന് സമീപം ചാവേര്‍ സ്ഫോടനം; ആറു പേര് കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലെ സൈനിക പരിശീലന കേന്ദ്രത്തിന് സമീപം ചാവേര്‍ സ്ഫോടനം. കുറഞ്ഞത് ആറു പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മാര്‍ഷല്‍ ഫഹീം ദേശീയ പ്രതിരോധ സര്‍വകലാശാലയുടെ പ്രവേശന കവാടത്തിന് സമീപമാണ് സംഭവം. അക്കാഡമിയില്‍ നിന്ന് സൈനിക കേഡറ്റുകള്‍ പുറത്തേക്ക് വരവേ ബോബുമായെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇയാള്‍ അക്കാഡമിയുടെ അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ അനുവദിച്ചിരുന്നില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























