പാതി സമ്പാദ്യം ജീവകാരുണ്യത്തിന് നല്‍കുന്നു, മക്കെന്‍സി!

മക്കെന്‍സി ബെസോസ്, ആമസോണ്‍ മേധാവി ജെഫ് ബെസോസുമായുള്ള തന്റെ വിവാഹബന്ധം വേര്‍പിരിയുമ്പോള്‍ ലഭിക്കുന്ന ഭീമന്‍ തുകയുടെ പാതി ജീവകാരുണ്യപ്രവര്‍ത്തനത്തിനു നല്‍കാന്‍ തീരുമാനിച്ചു.
3700 കോടി ഡോളറിന്റെ സ്വത്തുക്കളാണ് മക്കെന്‍സിക്കു ലഭിക്കുന്നത്. ഇതിന്റെ പകുതിയാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിനു നല്‍കുന്നത്.
ശതകോടീശരന്മാരായ ബില്‍ ഗേറ്റ്‌സും വാറന്‍ ബഫറ്റും ചേര്‍ന്നു തുടങ്ങിയ 'ഗിവിംഗ് പ്ലെഡ്ജ്' പദ്ധതിയുടെ ഭാഗമായിട്ടാണ് മക്കെന്‍സി തുക നല്‍കുന്നത്.
ജീവിച്ചിരിക്കുമ്പോഴോ മരിച്ചതിനു ശേഷമോ സമ്പാദ്യത്തിന്റെ പാതി ജീവകാരുണ്യത്തിനു നല്‍കാമെന്നുള്ളതിന് സമ്മതം നല്‍കലാണ് ഈ പദ്ധതി. ഇതുവരെ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നായി 204 പേര്‍ പദ്ധതിയില്‍ ഒപ്പുവച്ചിട്ടുണ്ട്.
മക്കെന്‍സിയടക്കം 19 പേര്‍കൂടി പദ്ധതിയില്‍ അംഗമായി. വാട്‌സ്ആപ് സഹസ്ഥാപകന്‍ ബ്രയന്‍ ആക്ടണും ഇതില്‍ ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha


























