അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഏഴു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് കാബൂള്‍ പോലീസ് വക്താവ് അറിയിച്ചു. കിഴക്കന്‍ യകാതോട്ടി സമീപമാണ് സ്‌ഫോടനമുണ്ടായത്. യുഎസിന്റെയും നാറ്റോയുടെയും കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന മേഖലയാണിത്.
എന്നാല്‍, ആരെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നു വ്യക്തമല്ല. വ്യാഴാഴ്ച അഫ്ഗാന്‍ സൈനിക അക്കാഡമിക്ക് സമീപമുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു.
"
https://www.facebook.com/Malayalivartha


























