രാജ്ഞിയെ കാണാന്‍ സല്‍വാറും കമ്മീസും ധരിച്ചെത്തിയ പാക് ക്യാപ്റ്റന് സോഷ്യല്‍ മീഡിയയില്‍ തല്ലും തലോടലും!

ലോകകപ്പിന് മുന്നോടിയായി ബ്രിട്ടീഷ് രാജ്ഞിയെ സന്ദര്‍ശിക്കുന്ന വേളയില്‍, സല്‍വാറും കമ്മീസും ധരിച്ചെത്തിയ പാകിസ്താന്‍ ക്യാപ്റ്റന്‍ സര്‍ ്ഫറാസ് അഹമ്മദിന് സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം. മറ്റ് ഒമ്പത് ക്യാപ്റ്റന്‍മാരും പാന്റും കോട്ടും ധരിച്ചെത്തിയപ്പോള്‍ വെളുത്ത സല്‍വാറും കമ്മീസും ധരിച്ചാണ് സര്‍ഫറാസ് അഹമ്മദ് ചടങ്ങിനെത്തിയത്. ഒപ്പം പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക ബ്ലേസറും ധരിച്ചിരുന്നു. ഇക്കാര്യത്തില്‍ ചിലര്‍ ്‌സര്‍്ഫറാസിനെ ട്രോളിയപ്പോള്‍ മറ്റ് ചിലര്‍ അഭിനന്ദിക്കാനും മറന്നില്ല.
സമൂഹികമാധ്യമങ്ങളില്‍ ഉയര്‍ന്ന അഭിപ്രായം സര്‍ഫറാസിന്റെ തിരഞ്ഞെടുപ്പ് ശരിയായില്ല എന്നാണ്. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി സര്‍ഫറാസ് രംഗത്തെത്തി. ചടങ്ങില്‍ പാകിസ്താന്റെ ഔദ്യോഗിക വസ്ത്രം ധരിക്കാനും രാജ്യത്തിന്റെ സംസ്‌കാരത്തെ പ്രതിനിധീകരിക്കാനും പാക് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് തനിക്ക് നിര്‍്‌ദേശമുണ്ടായിരുന്നതായി അദ്ദേഹം അറിയിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പാക് ക്യാപ്റ്റന്‍ ഇക്കാര്യം വിശദീകരിച്ചത്.
സല്‍വാറും കമ്മീസും ഞങ്ങളുടെ ദേശീയ വസ്ത്രമാണ്. എനിക്ക് ബോര്‍ഡില്‍ നിന്ന് നിര്‍ദേശമുണ്ടായിരുന്നു. അതിനാലാണ് ഞങ്ങളുടെ ദേശീയ വസ്ത്രം ധരിച്ച് എത്തിയത്. മറ്റ് ക്യാപ്റ്റന്മാര്‍ സ്യൂട്ട് ധരിച്ചെത്തിയപ്പോള്‍, ദേശീയ വസ്ത്രം ധരിച്ച് പങ്കെടുക്കാനായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ഫറാസിനെ കുറ്റപ്പെടുത്തിയവര്‍ക്ക് മറുപടിയുമായി ഇന്ത്യയില്‍ നിന്ന് പോലും ആളുകള്‍ എത്തി. സര്‍ഫറാസ് കുര്‍ത്തയും പൈജാമയും ധരിച്ചതില്‍ തെറ്റൊന്നും കാണുന്നില്ലെന്ന് ഒരാള്‍ കുറിച്ചു. വസ്ത്രത്തിന്റെ പേരില്‍ വിലയിരുത്തുന്നത് ദുഃഖകരമാണെന്ന് മറ്റൊരാള്‍ കുറിച്ചു.
https://www.facebook.com/Malayalivartha


























