വെര്‍ജീനിയ ബീച്ചിലെ മുനിസിപ്പല്‍ കോംപ്ലക്‌സ് കെട്ടിടത്തില്‍ വെടിവയ്പ്പ്... 11 പോര്‍ കൊല്ലപ്പെട്ടു, ആറു പേര്‍ക്ക് പരിക്ക്

വെര്‍ജീനിയ ബീച്ചിലെ മുനിസിപ്പല്‍ കോംപ്ലക്‌സ് കെട്ടിടത്തില്‍ ഉണ്ടായ വെടിവയ്പില്‍ 11 പേര്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം നടന്നത്. പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ അക്രമിയും കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരനും പരിക്കേറ്റു.
മുനിസിപ്പല്‍ സെന്ററിലെ രണ്ട് കെട്ടിടങ്ങളിലായിരുന്നു വെടിവയ്പുണ്ടായത്. മുനിസിപ്പല്‍ സെന്ററില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരനാണ് വെടിവയ്പ് നടത്തിയത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha


























