ഇന്ത്യ ഉള്‍പ്പെട്ട വികസ്വര രാജ്യങ്ങള്‍ക്ക് യു എസ് നല്‍കുന്ന വ്യാപാര മുന്‍ഗണന ഇന്ത്യക്ക് ജൂണ്‍ അഞ്ച് വരെ

ഇന്ത്യ ഉള്‍പ്പെട്ട വികസ്വര രാജ്യങ്ങള്‍ക്ക് യു എസ് നല്‍കുന്ന വ്യാപാര മുന്‍ഗണന ഇന്ത്യക്ക് ജൂണ്‍ അഞ്ച് വരെയേ അനുവദിക്കൂ എന്ന നിലപാടിലുറച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബുധനാഴ്ചയോടെ ഇന്ത്യയെ ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസില്‍ (ജി.എസ്.പി) നിന്ന് പുറത്താക്കും. യു.എസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ മതിയായ പ്രാധാന്യം നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് യു.എസ് നടപടി. എന്നാല്‍ രണ്ടാം മോദി സര്‍ക്കാറിന് ആശംസകള്‍ നേരുകയും ഇന്ത്യയുമായുള്ള ബന്ധം തുടര്‍ന്നും മികച്ച നിലയില്‍ മുന്നോട്ട് കൊണ്ടു പോകണമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും ഇന്ത്യക്ക് നല്‍കുന്ന വ്യാപാര മുന്‍ഗണന നിര്‍ത്തലാക്കുമെന്ന പ്രഖ്യാപനത്തില്‍ മാറ്റമില്ലെന്നും ട്രംപ് പ്രതികരിച്ചിരുന്നു.
വികസ്വര രാജ്യങ്ങള്‍ക്ക് വ്യാപാര മുന്‍ഗണന നല്‍കുമ്‌ബോള്‍ പകരം അവരുടെ വിപണി യു.എസ് കമ്ബനികള്‍ക്ക് തുറന്നുകൊടുക്കണമെന്നതാണ് വ്യാപാര മുന്‍ഗണനാ കരാറിന്റെ നിബന്ധന. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കൂടുകയും യു.എസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറഞ്ഞതുമാണ് യു.എസിനെ പ്രകോപിപ്പിച്ചത് .
https://www.facebook.com/Malayalivartha


























