അച്ഛനോട് കൂടുതല്‍ സ്‌നേഹം കാട്ടിയതിന് മകളെ കഴുത്ത് ഞെരിച്ചു കൊന്ന രണ്ടാനമ്മയ്ക്ക് 22 വര്‍ഷം തടവ്

ഒന്‍പത് വയസുകാരി മകളെ ക്രുരമായി കൊലപ്പെടുത്തിയ അമ്മയ്ക്ക് ന്യൂയോര്‍ക്കില്‍ ജീവപര്യന്തം തടവ്. ആഷ്ദീപ് കൗര്‍ എന്ന കുട്ടിയേയാണ് രണ്ടാനമ്മയായ ഇന്ത്യക്കാരി ഷംദായ് കൗര്‍ കഴുത്തുഞെരിച്ചു കൊന്നത്. ചുരുങ്ങിയത് 22 വര്‍ഷമെങ്കിലും തടവില്‍ കഴിയണമെന്നാണ് ജൂണ്‍ 3-ന് ക്യൂന്‍സ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണിയുടെ ഓഫീസില്‍ നിന്നും അറിയിച്ചത്.
പഞ്ചാബില്‍ നിന്നും, കൊല്ലപ്പെടുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ആഷ്ദീപ് ന്യുയോര്‍ക്കില്‍ എത്തിയത്. അച്ഛനോട് കൂട്ടി അമിത സ്‌നേഹം കാണിച്ചതാണ് രണ്ടാനമ്മയെ പ്രകോപിപ്പിച്ചത്. 2016 ഓഗസ്റ്റിലാണ് റിച്ച്‌മോണ്ട് ഹില്ലില്‍ ഷംദായും ആഷ്ദീപിന്റെ പിതാവ് സുക്ജിന്ദര്‍ സിങ്ങും താമസിച്ചിരുന്ന വീട്ടില്‍ വച്ചു കുട്ടിയുടെ കഴുത്ത് ഞെരിച്ചു കൊന്നത്.
ഇതിനു മുമ്പും കുട്ടിയെ ഇവര്‍ ഉപദ്രവിക്കാറുണ്ടെന്ന് കോടതി രേഖകളില്‍ ചൂണ്ടികാണിച്ചിരുന്നു. ഷംദായുടെ ആദ്യ ഭര്‍ത്താവ് റെയ്‌മോണ്ട് നാരായണനും ഈ കേസ്സില്‍ അറസ്റ്റിലായിരുന്നു.
ക്രൂരയായ അമ്മ എന്നാണ് ഇവരെ കോടതി വിശേഷിപ്പിച്ചത്. കുട്ടിയുടെ പിതാവ് സുക്ജിന്ദര്‍ സിങ്,സംഭവം നടക്കുമ്പോള്‍ ജോലി സ്ഥലത്തായിരുന്നു. വിവരം പൊലീസിനെ അറിയിച്ചത് സമീപവാസികളാണ്.
https://www.facebook.com/Malayalivartha


























