ശബരിമലയില്‍ തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ കെഎസ്ഇബി

ശബരിമലയില്‍ മകരവിളക്ക് തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച് സുഗമമായ വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ കെ എസ് ഇ ബി. മണ്ഡലകാല തീര്‍ത്ഥാടനത്തിന് ശേഷം ഡിസംബര്‍ 27നു ശബരിമല ശ്രീധര്‍മ്മ ശാസ്താക്ഷേത്രം നടയടച്ചിരുന്നു. ഡിസംബര്‍ 30ന് മകരവിളക്ക് മഹോത്സവത്തിന് നട തുറക്കും.
പമ്പ, സന്നിധാനം, നിലയ്ക്കല്‍, ശബരിമലയിലെ മറ്റ് അനുബന്ധ പ്രദേശങ്ങളിലെ വൈദ്യുതിവിതരണ സംവിധാനങ്ങളുടെ പരിശോധനയും അറ്റകുറ്റപണികളും ഡിസംബര്‍ 29ന് പൂര്‍ത്തിയാകും. ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ആവശ്യമായ വെളിച്ചം ഒരുക്കുന്നതിനായി പമ്പ, സന്നിധാനം പരിസരങ്ങളില്‍ 4500 എല്‍ ഇ ഡി ലൈറ്റുകളും, നിലയ്ക്കലില്‍ 5000 എല്‍ ഇ ഡി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
മകരവിളക്കിന് ഭക്തര്‍ കൂടുതലായി വരുന്ന സ്ഥലങ്ങളിലും ലൈറ്റുകള്‍ സ്ഥാപിക്കുകയാണ്. റാന്നി, പെരുനാട്, കാക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാര്‍ കൂടാതെ ഒരു അസിസ്റ്റന്റ് എഞ്ചിനീയറുടെ നേതൃത്ത്വത്തില്‍ 25 ജീവനക്കാരെയും വിവിധ പ്രവര്‍ത്തികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ പരിശോധനകളും ദ്രുതഗതിയില്‍ തുടരുന്നു.
https://www.facebook.com/Malayalivartha

























