ഹോട്ടലുകളില്‍ കോഴി വിഭവങ്ങള്‍ വിതരണം ചെയ്യുന്നത് തടഞ്ഞ് ഭക്ഷ്യ സുരക്ഷാ വകുപ്പ്

പക്ഷിപ്പനിയെ തുടര്‍ന്ന് ആലപ്പുഴയില്‍ ചിക്കന്‍ വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേഡ് അതോറിറ്റി ഓഫ് ഇന്ത്യ. ഭക്ഷണം കഴിക്കാന്‍ എത്തിയവരെ ഉദ്യോഗസ്ഥര്‍ ഇറക്കിവിട്ടെന്നും പരാതിയുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി ഹോട്ടലുകള്‍ ഈമാസം 30 മുതല്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു. നിലവില്‍ ജില്ലയില്‍ താറാവില്‍ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.
ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നടപടി യാതൊരു മുന്നറിയിപ്പും ഇല്ലാതെ ആണെന്ന് കെ എച്ച് ആര്‍ എ അധികൃതര്‍ വ്യക്തമാക്കി. ഞായറാഴ്ച ആയതിനാല്‍ ഒരുപാട് വിഭവങ്ങള്‍ ഹോട്ടലില്‍ കരുതിയിരുന്നു ഏകദേശം 2 മണിയോടെ ഒരു വനിതാ ഉദ്യോഗസ്ഥ ഹോട്ടലില്‍ എത്തി സ്‌റ്റോപ്പ് മെമ്മോ തന്നത്. ഇതോടെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരും വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്തവരും ഇറങ്ങിപോകുകയായിരുന്നു.
അതേസമയം, ഡിസംബര്‍ മാസത്തില്‍ മാത്രമായി തുടര്‍ച്ചയായി ഇങ്ങനെയുള്ള സാഹചര്യം കണ്ടുവരുന്നതായി കെ എച്ച് ആര്‍ എ അധികൃതര്‍ പ്രതികരിച്ചു. ഡിസംബറിലാണ് ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ ആലപ്പുഴയിലേക്ക് വരുന്നത് പക്ഷെ ഇത്തരം ഇടപെടല്‍ മിക്ക ഹോട്ടലുകളുടെയും നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























