പൊലീസുകാരനെതിരെ വ്യാജ പീഡനപരാതി നല്‍കിയ യുവതിക്കെതിരെ നടപടി: സൗഹൃദം മുതലെടുത്തുള്ള തട്ടിപ്പെന്ന് ആരോപണവിധേയന്‍

പൊലീസുകാരനെതിരെ പണം വാങ്ങി വഞ്ചിച്ചെന്ന വ്യാജ പീഡനപരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തു. എറണാകുളത്താണ് സംഭവം. ആലപ്പുഴ സ്വദേശി ബഷീറിന്റെ പരാതിയിലാണ് പനങ്ങാട് പൊലീസ് യുവതിക്കെതിരെ കേസെടുത്തത്. പീഡന പരാതി നല്‍കി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന് എഫ്‌ഐആറില്‍ പറയുന്നു.
380000 രൂപ വാങ്ങി പിന്നീട് 14 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. പണം നല്‍കാതെ വഞ്ചിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. യുവതിയുടെ പരാതിയില്‍ പൊലീസുകാരനെതിരെ വകുപ്പുതല നടപടിയും ഉണ്ടായിരുന്നു.
പൊലീസുകാരന്‍ പിന്നീട് കോടതിയെ സമീപിക്കുകയായിരുന്നു. എറണാകുളം ജുഡീഷണല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടെ നിര്‍ദേശാനുസരണമാണ് പൊലീസ് കേസെടുത്തത്. സൗഹൃദം മുതലെടുത്തുള്ള തട്ടിപ്പെന്നാണ് ബഷീറിന്റെ ആരോപണം.
https://www.facebook.com/Malayalivartha

























