പരസ്യമായി ചുംബിക്കാൻ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചു; ബസ്സിൽ സ്വർഗ്ഗാനുരാഗികൾക്ക് ക്രൂര മർദ്ദനം

ലണ്ടനിൽ സ്വർഗ്ഗാനുരാഗികളെ ബസ്സിൽ വച്ച് ക്രൂര മർദ്ദനത്തിനിരയാക്കിയതായി പരാതി. പരസ്യമായി ചുംബിക്കാൻ നിർബന്ധിച്ച ഒരു സംഘം പുരുഷന്മാർ ചേർന്ന് തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്ന് യുവതികൾ പരാതിയിൽ പറയുന്നു.
ലണ്ടന്‍ നഗരത്തിലാണ് സംഭവം. ഉറുഗ്വേ സ്വദേശിയായ മെലാനിയ ഗെയ്‌മോനറ്റ്, അമേരിക്കന്‍ സ്വദേശി ക്രിസ് എന്നിവര്‍ക്കാണ് ദുരനുഭവമുണ്ടായത്. രാത്രിയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. തങ്ങള്‍ പ്രണയിനികളാണെന്ന് മനസ്സിലാക്കിയ ബസ് യാത്രക്കാരില്‍ ചിലര്‍ മോശമായി പെരുമാറുകയായിരുന്നെന്ന് മെലാനിയ പറയുന്നു.
തങ്ങള്‍ക്ക് ചുറ്റുംകൂടിനിന്ന് അവര്‍ ലൈംഗികച്ചുവയോടെ സംസാരിച്ചു. തുടര്‍ന്നാണ് തങ്ങളോട് ചുംബിക്കാന്‍ ആവശ്യപ്പെട്ടത്. അവര്‍ക്ക് കണ്ട് ആസ്വദിക്കാന്‍ വേണ്ടി അങ്ങനെ ചെയ്യണമെന്നായിരുന്നു ആവശ്യപ്പെട്ടതെന്നും മെലാനിയ പറയുന്നു.
എന്നാൽ ആവശ്യം നിരസിച്ചതോടെ അവര്‍ ദേഹോപദ്രവം തുടങ്ങി. മര്‍ദ്ദനമേറ്റ് മെലാനിയയുടെ മൂക്കിന് സാരമായി പരിക്കേറ്റു. ക്രിസിനെ ചുറ്റുംകൂടി നിന്ന് അവര്‍ തല്ലിച്ചതച്ചു. ഡബിള്‍ഡെക്കര്‍ ബസ്സിന്റെ മുകള്‍ത്തട്ടിലായിരുന്നു സംഭവം. ഒരുവിധത്തിലാണ് അവരുടെയിടയില്‍ നിന്ന് തങ്ങള്‍ താഴേക്കിറങ്ങിയത്. പിന്നീട് പൊലീസിന്റെ സഹായം തേടിയെന്നും മെലാനിയ പറയുന്നു. തങ്ങളുടെ പക്കല്‍ നിന്ന് അക്രമികള്‍ പണവും മറ്റും അപഹരിച്ചതായും യുവതികള്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha


























