ദക്ഷിണാഫ്രിക്കയിലെ നാഷണല്‍ പാര്‍ക്കില്‍ നിന്നും പതിനാല് സിംഹങ്ങള്‍ പുറത്തുചാടി; ജാഗ്രതാ നിര്‍ദേശം നല്‍കി

ക്രുഗേര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നും പതിനാല് സിംഹങ്ങളാണ് പുറത്തുചാടിയിരിക്കുന്നത്. അതീവജാഗ്രതിയിലാണ് ജനങ്ങള്‍.
ക്രുഗേര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നും സിംഹങ്ങള്‍ പുറത്തുചാടിയിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പും നല്‍കി കഴിഞ്ഞു.
പുറത്തുചാടിയ പതിനാല് സിംഹങ്ങള്‍ ഫാലബോര്‍വാ പ്രദേശത്തിനടുത്തുള്ള ഫോസ്‌കര്‍ ഫോസ്‌ഫേറ്റ് ഖനിക്ക് സമീപത്തുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ലിംപോംപോയില്‍ നിന്നുള്ള രണ്ട് റേഡിയോ സ്റ്റേഷനുകളാണ് സിംഹങ്ങള്‍ ചാടിയ വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
പിന്നാലെ ലിംപോപോ പ്രൊവിന്‍സ് ഗവണ്‍മെന്റ് സിംഹങ്ങള്‍ രക്ഷപ്പെട്ടെന്ന് ഉറപ്പിക്കുകയും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. സിംഹങ്ങളെ നിരീക്ഷിക്കാന്‍ റെയിഞ്ചേര്‍സിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























