തെക്കന്‍ സ്വീഡനിലെ ലിന്‍ശോപിങ് നഗരത്തില്‍ വന്‍ സ്‌ഫോടനം... അഞ്ചുനില കെട്ടിടത്തിന്റെ ബാല്‍ക്കണികളും ചുമരുകളും ഉള്‍പ്പെടെ തകര്‍ന്നു

തെക്കന്‍ സ്വീഡനിലെ ലിന്‍ശോപിങ് നഗരത്തില്‍ വന്‍ സ്‌ഫോടനം. ജന വാസ കേന്ദ്രത്തില്‍ നടന്ന സ്‌ഫോടനത്തില്‍ രണ്ടു കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ന്നു. അഞ്ചുനില കെട്ടിടത്തിന്റെ ബാല്‍ക്കണികളും ചുമരുകളും ഉള്‍പ്പെടെയാണ് തകര്‍ന്നത്. പരിക്കേറ്റ 25 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേ സമയം ഇവരുടെ പരിക്ക് ഗുരുതരമല്ല. സ്‌ഫോടനത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ഏതാനും വര്‍ഷങ്ങളായി സ്വീഡനില്‍ വിവിധ സംഘങ്ങള്‍ തമ്മിലുള്ള അക്രമം ശക്തമായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണിതെന്നാണ് പൊലീസിന്റ നിഗമനം.
https://www.facebook.com/Malayalivartha


























