നാല് മാസത്തിന് ശേഷം കൊളംബിയന്‍ അതിര്‍ത്തി തുറന്ന് വെനസ്വേല, ജനങ്ങളെ സഹായിക്കാനായി വെനസ്വേലന്‍ പൊലീസും രംഗത്ത്

നാല് മാസത്തിന് ശേഷം കൊളംബിയന്‍ അതിര്‍ത്തി തുറന്ന് വെനസ്വേല. ഇതോടെ ഭക്ഷണത്തിനും മരുന്നുകള്‍ക്കുമായി വെനസ്വേലന്‍ ജനത വീണ്ടും കൊളംബിയയെ ആശ്രയിച്ച് തുടങ്ങി. കഴിഞ്ഞ ദിവസമാണ് പ്രസിഡന്റ് നിക്കോളാസ് മദുറോ അതിര്‍ത്തി വീണ്ടും തുറന്ന് കൊടുക്കാന്‍ ഉത്തരവിട്ടത്. അതിര്‍ത്തി തുറന്നതിന് പിന്നാലെ കൊളംബിയയിലേക്ക് പോകാന്‍ വെനസ്വേലന്‍ പൗരന്‍മാരുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. പലരും കുട്ടികളുമായാണ് അതിര്‍ത്തി കടക്കാന്‍ എത്തിയത്. ജനങ്ങളെ സഹായിക്കാനായി വെനസ്വേലന്‍ പൊലീസും രംഗത്തുണ്ടായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയാണ് വിദേശരാജ്യങ്ങളുമായുള്ള അതിര്‍ത്തികള്‍ വെനസ്വേല അടച്ചത്. പ്രതിപക്ഷം വിദേശത്ത് നിന്ന് ഭക്ഷണവും മരുന്നുകളും എത്തിക്കാനുള്ള സാധ്യത മുന്നില്‍കണ്ടായിരുന്നു നടപടി.കഴിഞ്ഞ ജനുവരിയില്‍ വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് ജുവാന്‍ ഗുയ്‌ഡോ പ്രസിഡന്റാണെന്ന് സ്വയം പ്രഖ്യാപിച്ചതോടെയാണ് രാജ്യത്ത് പ്രതിസന്ധികള്‍ക്ക് തുടക്കമായത്. ഇത് അംഗീകരിക്കാന്‍ മദുറോ തയാറായില്ല. തുടര്‍ന്ന് രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടക്കുകയായിരുന്നു.
മെയ് മാസത്തില്‍ ചില രാജ്യങ്ങളിലേക്കുള്ള അതിര്‍ത്തികള്‍ വെനസ്വേല തുറന്ന് കൊടുത്തെങ്കിലും കൊളംബിയന്‍ അതിര്‍ത്തി തുറന്നിരുന്നില്ല.
https://www.facebook.com/Malayalivartha


























