മാലിദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ശ്രീലങ്കയില്‍

മാലിദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ശ്രീലങ്കയിലെത്തും. തുടര്‍ച്ചയായി രണ്ടാം തവണ പ്രധാനമന്ത്രിയായതിന് ലത്തിയ മോദി ഇന്ന് ശ്രീലങ്കയില്‍ ഭീകരാക്രമണം നടന്ന ദേവാലയം സന്ദര്‍ശിക്കും.ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് മഹീന്ദ്ര രജപക്‌സെ, ടിഎന്‍എ നേതാവ് ആര്‍. സംബന്ധന്‍ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തിയേക്കും.
ശ്രീലങ്കയില്‍ ഇത് മോദിയുടെ മൂന്നാമത്തെ സന്ദര്‍ശനമാണ്. 2015ലും 2017ലും അദ്ദേഹം ശ്രീലങ്കയിലെത്തിയിരുന്നു. മാലദ്വീപില്‍ നിന്ന് വരുന്ന വഴി ഏതാനും മണിക്കൂറുകള്‍ മാത്രമാകും അദ്ദേഹം കൊളംബോയില്‍ ഉണ്ടാകുക. ഇന്ന് വൈകീട്ട് മോദി ശ്രീലങ്കയില്‍ നിന്ന് മടങ്ങും.
https://www.facebook.com/Malayalivartha


























