പാക്കിസ്ഥാന്‍ മുന്‍പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അഴിമതിക്കേസില്‍ അറസ്റ്റില്‍

പാക്കിസ്ഥാന്‍ മുന്‍പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അഴിമതിക്കേസില്‍ അറസ്റ്റില്‍. അഴിമതി വിരുദ്ധ ഏജന്‍സി നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ(എന്‍ എ ബി)യാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സഹ ചെയര്‍മാന്‍ കൂടിയാണ് സര്‍ദാരി.
പാക്കിസ്ഥാനു പുറത്തേക്ക് വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ വഴി പണംകടത്തി എന്നതാണ് സര്‍ദാരിക്ക് എതിരെയുള്ള കേസ്. എന്‍.എ.ബി തിങ്കളാഴ്ച സര്‍ദാരിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
കേസില്‍ സര്‍ദാരിയുടെയും സഹോദരി ഫര്യാല്‍ തല്‍പുറിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് എന്‍ എ ബി സംഘം സര്‍ദാരിയെ അറസ്റ്റ് ചെയ്തത്. ഫര്യാലിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം.
https://www.facebook.com/Malayalivartha


























