അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഇന്ത്യ ചുമത്തുന്ന നികുതി കുറയ്‍ക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഇന്ത്യ ചുമത്തുന്ന നികുതി കുറയ്‍ക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. പ്രശസ്‍തമായ ഹാര്‍ലി ഡേവിഡ്‍സണ്‍ മോട്ടോര്‍ ബൈക്കുകളുടെ കാര്യത്തിലാണ് ട്രംപ് നയം വ്യക്തമാക്കിയത്. അമേരിക്കന്‍ പ്രസിഡന്‍റ് നേരിട്ട് പ്രശ്നത്തില്‍ നരേന്ദ്ര മോദിയോട് ഇക്കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അമേരിക്കന്‍ മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഇന്ത്യ 100 ശതമാനത്തില്‍ നിന്ന് 50 ശതമാനത്തിലേക്ക് താരിഫ് കുറച്ചിരുന്നു.
എന്നാല്‍, യുഎസ് മോട്ടോര്‍സൈക്കിളുകളുടെ ഇറക്കുമതി തീരുവ പൂജ്യം ശതമാനത്തിലേക്ക് എത്തിക്കണമെന്ന കടുംപിടിത്തത്തിലാണിപ്പോള്‍ ഡൊണാള്‍ഡ് ട്രംപ്. 100 ല്‍ നിന്ന് 50 ശതമാനത്തിലേക്ക് കുറച്ചത് സ്വീകാര്യമല്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് വ്യക്തമാക്കി.
നേരത്തെ 100 ശതമാനം നികുതിയാണ് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്നത്. ട്രംപ് ഇടപെട്ട് സംസാരിച്ചതോടെ ഇത് 50 ശതമാനമാക്കി കുറച്ചു. എന്നാല്‍ പൂര്‍ണമായും നികുതി എടുത്ത് കളയണം എന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. ഇതിന് ഇന്ത്യ സമയം ചോദിച്ചെന്നും അദ്ദേഹം അവകാശപ്പെടുന്നു - പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
'പ്രധാനമന്ത്രി മോദി എന്‍റെ ഉറ്റസുഹൃത്താണ്, അവര്‍ എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ നോക്കൂ, മോട്ടോര്‍സൈക്കിളിന് അവര്‍ 100 ശതമാനം നികുതി ഈടാക്കുന്നു. നാം അവരില്‍ നിന്ന് ഒന്നും ഈടാക്കുന്നുമില്ല. അവര്‍ അനേകം മോട്ടോര്‍ സൈക്കിളുകള്‍ ഉണ്ടാക്കുന്നു, അവര്‍ അത് കയറ്റി അയക്കുന്നു, നമ്മള്‍ ഒന്നും ചാര്‍ജ് ചെയ്യുന്നില്ല. ഞാന്‍ മോദിയെ വിളിച്ചു ഇത് സ്വീകാര്യമല്ലെന്ന് പറഞ്ഞു' പ്രസിഡന്‍റ് ട്രംപ് മോദിയുമായുളള തന്‍റെ ടെലിഫോണ്‍ സംഭാഷണത്തെപ്പറ്റി വിശദമാക്കി.
'എന്‍റെ ഒരു ഫോണ്‍ കോള്‍ കൊണ്ട് മോദി 50 ശതമാനം നികുതി കുറച്ചു. ഞാന്‍ പറഞ്ഞു, ഇത് ഇപ്പോഴും സ്വീകാര്യമല്ലെന്ന് കാരണം 50 ശതമാനവും നികുതി ഇല്ലായ്മയും തമ്മില്‍ വലിയ അന്തരമുണ്ട്. അവര്‍ നികുതി കുറയ്ക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.' അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും ഇപ്പോഴും യുഎസ് മോട്ടോര്‍ സൈക്കിള്‍ താരിഫ് വിഷയത്തില്‍ തര്‍ക്കങ്ങള്‍ തുടരുന്നതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha


























