സൗദി വിമാനത്താവളത്തിൽ ഹൂതി വിമതരുടെ മിസൈലാക്രമണം; സൈന്യം ആകാശത്ത് തകര്‍ത്ത മിസൈലിന്റെ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരുള്‍പ്പെടെ 26 പേര്‍ക്ക് പരിക്കേറ്റു

സൗദി അറേബ്യയിലെ അബ്ഹ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം. സൈന്യം ആകാശത്ത് തകര്‍ത്ത മിസൈലിന്റെ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരുള്‍പ്പെടെ 26 പേര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ എട്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ത്യക്കാരിയായ വനിതക്കാണ് പരിക്ക്.
ഇറാൻ അനുകൂലികളായ യെമനിലെ ഹൂതി വിമതരാണ് സൗദി അറേബ്യയിലെ വിമാനത്താവളത്തിൽ വ്യോമാക്രമണം നടത്തിയത്. ഇന്ത്യ, യെമൻ, സൗദി രാജ്യങ്ങളിൽ നിന്നുള്ള മൂന്നു സ്ത്രീകളും രണ്ടു സൗദി കുട്ടികളും പരുക്കേറ്റവരിൽ ഉൾപ്പെട്ടിട്ടുണ്ട്.
സൗദിയിലെ അസിർ പ്രവിശ്യയിലുള്ള അബാ രാജ്യാന്തര വിമാനത്താവളത്തിനു നേരേ ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു വിമതരുടെ ആക്രമണം. ആക്രമണത്തിൽ വിമാനത്താവളത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തെതുടർന്നു വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. വ്യോമാക്രമണത്തിന് ഉപയോഗിച്ച മിസൈൽ ഏതു വിഭാഗത്തിൽ ഉൾപ്പെട്ടതാണെന്നു പരിശോധിച്ചു വരുകയാണെന്ന് ഔദ്യോഗിക വക്താവ് കേണൽ ടർക്കി അൽമൽക്കി അറിയിച്ചു.
ക്രൂസ് മിസൈൽ ഉപയോഗിച്ചാണ് വ്യോമാക്രമണം നടത്തിയതെന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ശേഷം ഹൂതി വിമതർ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടു മാസമായി സൗദിക്കു നേരേയുള്ള ആക്രമണം ഹൂതി വിഭാഗം കടുപ്പിച്ചിരിക്കുകയാണ്. മേയ് അവസാനം മക്കയെയും ജിദ്ദയെയും ലക്ഷ്യമാക്കി വിമതർ തൊടുത്ത മിസൈലുകൾ സൗദി തകർത്തിരുന്നു. മക്കയിൽ നിന്ന് 50 കിലോമീറ്റർ അകലെ തായിഫിലായിരുന്നു സൗദി പ്രതിരോധസേനയുടെ പ്രത്യാക്രമണം. ജിദ്ദയിലെ ചെങ്കടൽ തുറമുഖത്തും മിസൈൽ തകർത്തു.
ആദ്യമായാണ് അബ്ഹ വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം നടക്കുന്നത്. നേരത്തെ, പല തവണ അബ്ഹ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. തിങ്കളാഴ്ച രാത്രി അബ്ഹയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമാക്കി ഹൂതികള്‍ സ്‌ഫോടക വസ്തു നിറച്ച ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു.
നാലുവര്‍ഷമായി യെമന്‍ സര്‍ക്കാര്‍ ഹൂതി വിമതര്‍ക്കെതിരെ നടത്തുന്ന യുദ്ധത്തെ സഹായിക്കുന്ന അറബ് രാജ്യങ്ങളുടെ സഖ്യത്തെ നയിക്കുന്നത് സൗദിയാണ്. 2015 മാര്‍ച്ചില്‍ ആരംഭിച്ച യുദ്ധം യെമനെ അങ്ങേയറ്റം തകര്‍ത്തിട്ടുണ്ട്. 2015ല്‍ വിമതര്‍ യെമന്റെ പടിഞ്ഞാറന്‍ ഭാഗത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ പ്രസിഡന്റ് അബ്ദ്രബ്ബു മന്‍സൂര്‍ ഹാദി വിദേശത്തേക്ക് പലായനം ചെയ്യേണ്ടി വന്നതോടെയാണ് യുദ്ധം ആരംഭിച്ചത്.
വിമതര്‍ക്ക് ശിയാ ഭൂരിപക്ഷ രാജ്യമായ ഇറാന്റെ സഹായമുണ്ടെന്നാണ് സൗദി ആരോപിക്കുന്നത്. യെമന്‍ യുദ്ധത്തില്‍ ഇതുവരെ 7000 പൗരന്മാര്‍ കൊല്ലപ്പെടുകയും 11000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെന്നാണ് യു.എന്‍ പറയുന്നത്. 65% മരണങ്ങളുമുണ്ടായത് സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്നാണ്.
https://www.facebook.com/Malayalivartha