ഭാവിയില്‍ ഇന്ത്യയടക്കം മറ്റു രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാനിലെ ഭീകരര്‍ക്കെതിരെ തിരിയേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇന്ത്യ, ഇറാന്‍ തുര്‍ക്കി, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ എന്നെങ്കിലും ഒരിക്കല്‍ ഭീകരര്‍ക്കെതിരെ പൊരുതേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

അഫ്ഗാനിൽ രണ്ടുദശാബ്ദത്തോളമായി തുടരുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ ഭീകരസംഘടനയായ താലിബാനുമായി യു.എസിന്റെ നേതൃത്വത്തിൽ ദോഹയിൽ സമാധാനചർച്ച നടന്നുവരുകയാണ് ..
അതേസമയം കാബൂളിൽ ശനിയാഴ്ച ആയിരത്തി ഇരുനൂറിലധികംപേർ പങ്കെടുത്ത വിവാഹച്ചടങ്ങിൽ ചാവേറാക്രമണമുണ്ടായിരുന്നു ...
അഫ്ഗാനിൽ രണ്ടുദശാബ്ദത്തോളമായി തുടരുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ ഭീകരസംഘടനയായ താലിബാനുമായി യു.എസിന്റെ നേതൃത്വത്തിൽ ദോഹയിൽ സമാധാനചർച്ച നടന്നുവരുകയാണ്. നിരവധിവട്ട ചർച്ചകൾക്കുശേഷം സമാധാനക്കരാർ ഒപ്പുവെക്കുന്നതിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു
ഭാവിയില്‍ ഇന്ത്യയടക്കം മറ്റു രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാനിലെ ഭീകരര്‍ക്കെതിരെ തിരിയേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇന്ത്യ, ഇറാന്‍ തുര്‍ക്കി, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ എന്നെങ്കിലും ഒരിക്കല്‍ ഭീകരര്‍ക്കെതിരെ പൊരുതേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ് . മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ഐഎസ് ഭീകരര്‍ സ്ഥാപിച്ച ഖിലാഫത്ത് പൂര്‍ണമായും നശിപ്പിച്ചു. വളരെ കുറച്ചു സമയത്തിനുള്ളിലാണ് അമേരിക്ക ഇത് ചെയ്തതെന്നും ട്രംപ് പറഞ്ഞു. ഐഎസ് ഭീഷണി നേരിടുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ എന്നെങ്കിലും ഒരിക്കല്‍ ഭീകരര്‍ക്കെതിരെ യുദ്ധം ചെയ്യേണ്ടി വരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. നിലവില്‍ ഭീകരവാദത്തിനെതിരെ മറ്റു രാജ്യങ്ങള്‍ വളരെ ചെറിയ ഇടപെടല്‍ മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയും പാകിസ്ഥാനും അടുത്തുണ്ടായിട്ടും ഐഎസ് ഭീകരരെ നശിപ്പിക്കാന്‍ 7000 മൈലുകള്‍ക്ക് അപ്പുറമുള്ള അമേരിക്ക പ്രതികരിക്കേണ്ടി വന്നു. എന്നെങ്കിലും ഒരിക്കല്‍ ഈ രാജ്യങ്ങള്‍ ഭീകരര്‍ക്കെതിരെ പോരാടും എന്നു
കരുതി 19 വര്‍ഷം വരെ അമേരിക്കന്‍ സൈന്യത്തെ അഫ്ഗാനില്‍ നിര്‍ത്തേണ്ടതുണ്ടോയെന്നും ട്രംപ് ചോദിച്ചു. 2001-ലാണ് അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിലെത്തിയത്. ഇനിയുമൊരു 18 വർഷംകൂടി അഫ്ഗാനിൽ തുടരാനാഗ്രഹിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു
അ ഫ്ഗാനിസ്ഥാനിൽ താലിബാനെതിരേ യുദ്ധം ചെയ്യുന്നതിനാണ് അമേരിക്കൻ സൈന്യമെത്തിയത്. അമേരിക്കൻ പോരാട്ടത്തിൽ താലിബാനെ ഭരണത്തിൽനിന്നിറക്കുകയും അവരുടെ പ്രവർത്തനം നാമമാത്രമാക്കുകയും ചെയ്തപ്പോഴാണ് ഭീകരത ഇസ്ലാമിക് സ്‌റ്റേറ്റിന്റെ രൂപത്തിൽ വീണ്ടുമെത്തിയത്.
പക്ഷെ അമേരിക്കൻ സൈന്യത്തെ അഫ്ഗാനിസ്ഥാനിൽ നിർത്തുന്നതിനു വേണ്ടി വരുന്ന ഭീമമായ പ്രതിരോധച്ചെലവ് കണക്കിലെടുത്ത് അഫ്ഗാനിൽനിന്ന് പിന്മാറാനൊരുങ്ങുകയാണ് അമേരിക്ക. പക്ഷേ, ഏകപക്ഷീയമായ പിന്മാറ്റം അഫ്ഗാനെ വീണ്ടും തകർക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനറിയാം.
അമേരിക്കൻ സൈന്യം പിന്മാറുമ്പോൾ, ആ സ്ഥാനത്തേക്ക് ഇന്ത്യ വരണമെന്നാണ് ട്രംപിന്റെ ഏറ്റവും പുതിയ നിർദ്ദേശം. വിവിധ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ സൈന്യം ഇപ്പോൾത്തന്നെ അഫ്ഗാനിസ്ഥാനിലുണ്ട്. എന്നാൽ, അവർ യുദ്ധം ചെയ്യുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഐസിസിനെതിരേ അമേരിക്ക മാത്രമാണ് യുദ്ധം ചെയ്യുന്നത്. ഈ നിലക്ക് മാറ്റം വരണമെന്നും ഇന്ത്യ കൂടുതൽ ഈ കാര്യത്തിൽ ശ്രദ്ധ കൊടുക്കണം എന്നുമാണ് ട്രംപിന്റെ ആവശ്യം
https://www.facebook.com/Malayalivartha