മണ്ണു ചെളിയുമൊക്കെ പിടിച്ച് നിറം പോലും മനസ്സിലാക്കാനാത്ത അവസ്ഥയിൽ മണ്ണിനടിയില്‍ നിന്നും കിട്ടിയത് ലക്ഷങ്ങൾ വിലയുള്ള അമൂല്യ നിധി .. അമ്പരന്ന് കരഷകൻ!! 4000 വര്‍ഷം പഴക്കവും ഏറ്റവും വിപണി മൂല്യവുമുള്ള സ്വര്‍ണതട വളയ്ക്ക് ആരാധകർ ഏറെ...

മണ്ണു ചെളിയുമൊക്കെ പിടിച്ച് നിറം പോലും മനസ്സിലാക്കാനാത്ത അവസ്ഥയിലായിരുന്നു അമൂല്യ നിധി. ട്രാക്ടറില്‍ നിന്നോ മറ്റോ വിട്ടു പോയ ലോഹക്കഷ്ണമെന്നാണ് എന്നാല്‍ പരിശോധിച്ചപ്പോഴാണ് കലര്‍പ്പില്ലാത്ത സ്വര്‍ണമാണെന്ന് മനസിലായത്. ഏകദേശം 4000 വര്‍ഷം പഴക്കമുള്ള സ്വര്‍ണത്തടവളയായിരുന്നു അത്. 22 കാരറ്റുള്ള അതിന്റെ ഇന്നത്തെ വിലയാകട്ടെ ലക്ഷങ്ങള്‍ വരും.
11 ഔണ്‍സ് ശുദ്ധ സ്വര്‍ണം കൊണ്ടായിരുന്നു തടവള നിര്‍മിച്ചിരുന്നത്. ആ സ്വര്‍ണത്തിന്റെ മാത്രം ഇന്നത്തെ വിപണിവില ഏകദേശം ഒന്‍പതര ലക്ഷം രൂപ വരും. പക്ഷേ വള 4000 വര്‍ഷം മുന്‍പത്തെയാണെന്നോര്‍ക്കണം. വര്‍ഷം കൂടുന്തോറും വില കൂടുന്നുവെന്നതാണ് പുരാവസ്തുക്കളുടെ പ്രത്യേകത. അതു സ്വര്‍ണം കൂടിയാകുന്നതോടെ ലേലത്തില്‍ ലക്ഷങ്ങള്‍ കയ്യില്‍ വരുമെന്നത് ഉറപ്പ്. പണ്ടുകാലത്തു കയ്യിലും കഴുത്തിനു ചുറ്റും ധരിക്കുന്നതിനാണ് ഇത്തരം സ്വര്‍ണത്തടവളകള്‍ ഉപയോഗിച്ചിരുന്നത്. ഓരോരുത്തരും തങ്ങളുടെ സ്വത്തും അന്തസ്സും കാണിക്കാന്‍ ഉപയോഗിക്കുന്നതായിരുന്നു ഇത്. ഇംഗ്ലണ്ടിലായിരുന്നു സംഭവം. കംബ്രിയയിലെ വൈറ്റ്ഹാവന്‍ ടൗണിലെ വയലുകളിലൊന്നില്‍ നിന്നായിരുന്നു ബില്ലി എന്ന കര്‍ഷകന് അമൂല്യ നിധി ലഭിച്ചത്.് അമൂല്യ വസ്തുക്കളോ പുരാതന വസ്തുക്കളോ മണ്ണിനടിയില്‍ നിന്നും കണ്ടെടുക്കുന്നതിനായി മെറ്റല്‍ ഡിറ്റക്ടര്‍ വഴിയാണ് ബില്ലിയ്ക്ക് ഈ അമൂല്യ ശേഖരം ലഭിച്ചത്.
https://www.facebook.com/Malayalivartha