അധികാരത്തിൽ എത്താൻ വേണ്ടി വാഗ്ദാനങ്ങൾ പലത് ; അധികാരത്തിൽ എത്തി കഴിഞ്ഞാലോ ? എന്നാൽ വാഗ്ദാനങ്ങൾ മറന്ന മേയറോട് ഇവർ ചെയ്തത് കണ്ടോ ?

അധികാരത്തിൽ എത്താൻ പലരും പല പല വാഗ്ദാനങ്ങൾ ഉന്നയിക്കാറുണ്ട്. പക്ഷേ അധികാരം കിട്ടി കഴിഞ്ഞാലോ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കില്ലെന്ന് മാത്രമല്ല ആ പ്രദേശത്ത് തിരിഞ്ഞ് നോക്കാറുപ്പോലുമില്ല. അങ്ങനെ ചെയ്ത മേയർക്ക് എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ് കര്‍ഷകര്‍. കര്‍ഷകരെല്ലാം ചേർന്ന് മേയറെ ഓടുന്ന ട്രക്കില്‍ കെട്ടി വലിച്ചു. മെക്സിക്കോയിലെ ലാസ് മാര്‍ഗരിറ്റസിലാണ് സംഭവം. മുനിസിപ്പാലിറ്റി മേയര്‍ ജോര്‍ജ് ലൂയിസ് എസ്‌കാന്‍ഡന്‍ ഹെര്‍ണാണ്ടസിനെ റോഡ് നിര്‍മിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ ആക്രമിക്കുകയായിരുന്നു.
മുനിസിപ്പാലിറ്റിയില്‍ നിന്നും ഇദ്ദേഹത്തെ പിടിച്ചു വലിച്ചു കൊണ്ടുപോകുകയായിരുന്നു. എന്നാൽ ഈ ശ്രമം തടയാന്‍ മറ്റ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. പക്ഷേ ഫലമുണ്ടായില്ല . സാന്റാ റിറ്റ എന്ന നഗരത്തിലെ പ്രധാന വീഥിയിലൂടെയായിരുന്നു ജോര്‍ജ്ജിനെ ട്രെക്കിന് പിന്നില്‍ കെട്ടിയിട്ട് വലിച്ചത്. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാരെ തടയാന്‍ ശ്രമിച്ചു. ഇത് സംഘര്‍ഷത്തില്‍ കലാശിച്ചു. ഒട്ടനവധി പേര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ 11 പേരെ അറസ്റ്റ് ചെയ്തു. എന്നാൽ മേയറുടെ പരിക്കുകള്‍ ഗുരുതരമല്ല . ആക്രമണത്തെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് പ്രദേശം.
https://www.facebook.com/Malayalivartha